
സംവിധായകൻ ഭരതന്റെയും നടി കെ.പി.എസി.ലളിതയുടെയും മകനും ചലച്ചിത്ര താരവുമായ സിദ്ധാർത്ഥ് ഭരതൻ വീണ്ടും വിവാഹിതനായി. സുഹൃത്തായ സുജിനാ ശ്രീധരനെയാണ് താരം ജീവിത സഖിയാക്കിയത്. വടക്കാഞ്ചേരി ഉത്രാളിക്കാവിൽ വച്ച്നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചലച്ചിത്ര സീരിയൽ താരം മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
നടൻ ജഗതി ശ്രീകുമാറിന്റെ അനന്തരവളായ അഞ്ജു എം.ദാസായിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ. 2009 ൽ വിവാഹിതരായ ഇരുവരും പിന്നീട് വേർപിരിഞ്ഞിരുന്നു. നിദ്ര,നമ്മൾ, ചന്ദ്രേട്ടൻ എവിടെയാ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് സിദ്ധാർത്ഥ്.