ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയുടെ മുന്നോടിയായി കരുതല്‍ തടങ്കലില്‍ ആക്കിയ മുന്‍ മുഖ്യ മന്ത്രിമാരായ ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും സന്ദര്‍ശിക്കാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതലാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഒമര്‍ അബ്ദുള്ളയെയും മെഹബൂബ മുഫ്തിയെയും വീട്ടുതടങ്കലില്‍ ആക്കിയത്.
6. കഴിഞ്ഞ ആഴ്ച രണ്ടു തവണ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ കുടുംബം ശ്രീനഗറിലെ ഹരിനിവാസില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു എന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹോദരി സഫിയയും മക്കളും കഴിഞ്ഞ ശനിയാഴ്ചയാണ് ഒമര്‍ അബ്ദുള്ളയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച ഇരുപത് മിനുട്ട് നീണ്ടു നിന്നു എന്നാണ് റിപ്പോര്‍ട്ട്.
7.മെഹ്ബൂബ മുഫ്തിയെ അമ്മയും സഹോദരിയും വ്യാഴാഴ്ച നേരില്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒമര്‍ അബ്ദുള്ളയുടെ പിതാവും മുന്‍ മുഖ്യ മന്ത്രിയുമായ ഫറൂഖ് അബ്ദുള്ളയും കസ്റ്റഡിയിലാണ്. ഫറൂഖ് അബ്ദുള്ളയെ ജമ്മുകശ്മീര്‍ അഡ്മിനിസ്‌ട്രേഷനിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം തന്റെ മകനെ കാണണമെന്ന് നിരന്തരം ഫറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടെങ്കിലും അനുവാദം നല്‍കിയില്ല. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണ് നേതാക്കള്‍ക്ക് ബന്ധുക്കളെ കാണാന്‍ അവസരം ഒരുക്കുന്നത് എന്നാണ് സൂചന.
8. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ല എന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ കുറിച്ച് മറുപടി പറയാനില്ല എന്നും നിര്‍മല.ധനമന്ത്രിയുടെ പ്രതികരണം, രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് രംഗത്ത് എത്തിയതിന് പിന്നാലെ. നിലവിലെ സാമ്പത്തിക അവസ്ഥ ആശങ്കാ വഹം എന്ന് മന്‍മോഹന്‍ സിംഗ്. അവസാന പാദത്തിലെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനം എന്നത്, വിരല്‍ ചൂണ്ടുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്നും അദ്ദേഹം തുറന്നടിച്ച് ഇരുന്നു.
9. നിര്‍മാണ മേഖലയുടെ വളര്‍ച്ചാ നിരക്ക് 0.6 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത് നിരാശാജനകം. നോട്ട് അസാധുവാക്കല്‍ എന്ന മണ്ടന്‍ തീരുമാനവും തിരക്കിട്ട ജി.എസ്.ടി നടപ്പാക്കലും നിര്‍മാണ മേഖലയ്ക്ക് ഉണ്ടാക്കിയത് കനത്ത ആഘാതം. ഇതില്‍ നിന്ന് ഇതുവരെ കര കയറിയിട്ടില്ല. സമസ്ത മേഖലകളിലും മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് ഈ അവസ്ഥയ്ക്ക് കാരണം എന്നും മന്‍മോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
10. വാഹനാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി. ലഖ്നൗ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ മാസം ആറിന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്, സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന്.
11. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് എതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിക്ക് ജൂലായ് 28 നാണ് വാഹനാ അപകടത്തില്‍ പരിക്കേറ്റത്. പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിക്കുക ആയിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ അഭിഭാഷകന്റെ ആരോഗ്യസ്ഥിതിയിലും പുരോഗതിയുണ്ട്. അപകടത്തിന് പിന്നില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളും ആണെന്ന് ആണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
|