സ്കൂൾ വിട്ട് വരുന്ന രണ്ട് കുട്ടികളുടെ അഭ്യാസപ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നടുറോഡിൽ യൂണിഫോമിലിള്ള രണ്ട് കുട്ടികൾ ജിംനാസ്റ്റിക്സ് അഭ്യാസമുറകളാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ഇതേ തുടർന്ന് ജിംനാസ്റ്റിക്സ് ഇതിഹാസം നാദിയ കോമനേച്ചി കുട്ടികളെ പ്രശംസിച്ച് രംഗത്തെത്തി. കുട്ടികളുടെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് 'അടിപൊളി' എന്നാണ് നാദിയ കുറിച്ചിരിക്കുന്നത്.
രണ്ട് കുട്ടികൾ നടന്ന് വരുന്നതും തുടർന്ന് അതിലെ ആൺകുട്ടി മലക്കം മറിയുന്നതും വീഡിയോയിൽ കാണുന്നുണ്ട്. ശേഷം പെൺകുട്ടി രണ്ട് തവണ മലക്കം മറിയുന്നതുമാണ് നാദിയ കോമനേച്ചിയെപ്പോലും ഞെട്ടിച്ചത്. നിരവധി പേരാണ് കുട്ടികളെ അഭിനന്ദിച്ച് രംഗത്ത് വന്നത് മുൻലോക ചാമ്പ്യന്റെ അഭിനന്ദനങ്ങൾ കിട്ടിയതോടെ ഒളിമ്പിക് നേട്ടത്തിന് തുല്യമായല്ലോ എന്നാണ് ചിലർ പറയുന്നത്. എന്നാൽ അദ്ഭുത പ്രകടനം കാഴ്ചവച്ച കുട്ടികൾ ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടികൾ നാഗാലാന്റിൽ നിന്നുള്ളവരാണ് അറിയാൻ കഴിയുന്നത്.
This is awesome pic.twitter.com/G3MxCo0TzG
— Nadia Comaneci (@nadiacomaneci10) August 29, 2019