pakistan-

ലണ്ടൻ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370ാം വകുപ്പ് റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് പാക് നേതാവ്. പാകിസ്ഥാനിലെ മുത്താഹിദ ക്വാമി മൂവ്‌മെന്റ് എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകനും നേതാവുമായ അൽത്താഫ് ഹുസൈനാണ് കാശ്മീർ വിഷയത്തിൽ ഇന്ത്യയെ അനുകൂലിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്. നാടുകടത്തപ്പെട്ട അൽത്താഫ് ഹുസൈൻ ഇപ്പോൾ ബ്രിട്ടനിലാണ് കഴിയുന്നത്.

370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് അൽത്താഫ് ഹുസൈൻ പറഞ്ഞു. ഇതിന് ഇന്ത്യയിലെ ജനങ്ങളുടെ പിന്തുണയുണ്ട്. പാകിസ്ഥാന് ധൈര്യമുണ്ടെങ്കിൽഇന്ത്യയുടെ നടപടിയിൽ പ്രതിഷേധിച്ച് പാക് അധീന കാശ്മീരിനെ പാകിസ്ഥാനോട് കൂട്ടിച്ചേർക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

കാശ്മീരിന്റെ പേരുപറഞ്ഞ് പാകിസ്ഥാൻ ഭരണകൂടവും പട്ടാളവും ചേർന്ന് കഴിഞ്ഞ 72 വർഷങ്ങളായി പാക് ജനതയെ വഴിതെറ്റിക്കുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവൻ ലോകത്തിനുമേലും ബാധിച്ചിരിക്കുന്ന അർബുദമാണ് പാകിസ്ഥാൻ എന്നും എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ഇന്ത്യയോട് അനുഭാവം പ്രകടിപ്പിച്ച് അദ്ദേഹം 'സാരേ ജഹാംസേ അച്ഛാ' ആലപിക്കുന്നതും വീഡിയോയിൽ കാണാം.

കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയ കക്ഷിയാണ് എം.ക്യൂ.എം. വിഭജന കാലത്ത് പാകിസ്താനിലേയ്ക്ക് കുടിയേറിയ മുഹാജിറുകൾക്കിടയിൽ ലിയ പിന്തുണയുള്ള പാർട്ടിയാണിത്. എം.ക്യൂ.എം സെക്രട്ടേറിയറ്റാണ് അൽത്താഫ് ഹുസ്സൈന്റെ വീഡിയോ പുറത്തുവിട്ടത്.

#WATCH London: Founder of Pakistan’s Muttahida Qaumi Movement (MQM) party, Altaf Hussain sings 'Saare jahan se acha Hindustan hamara.' pic.twitter.com/4IQKYnJjfB

— ANI (@ANI) August 31, 2019