pakistan-

ലാഹോർ: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ വിമ‌ർശനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ ജാവേദ് മിയാൻദാദ്. കൈയിൽ വാളേന്തി കാശ്മീരിലെ സഹോദരങ്ങൾ ഭയപ്പെടരുത് നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് ജാവേദ് മിയാൻദാദ് സംസാരിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി ധരിച്ച് തനിക്ക് ബാറ്റ് വീശാൻ സാധിക്കുമെങ്കിൽ വാളും വീശാൻ സാധിക്കുമെന്നാണ് മിയാൻ ദാദ് പറയുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

കാശ്മീർ വിഷയത്തിൽ ജാവേദിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുന്നവർക്കിടയിൽ നിന്നാണ് ജാവേദ് സംസാരിക്കുന്നത്.

കാശ്മീരികളോട് ആയുധമെടുക്കാൻ മിയാൻദാദ് പറഞ്ഞത് മുൻപ് വിവാദമായിരുന്നു. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ ഇന്ത്യ റദ്ദാക്കിയപ്പോഴും താരം ഇന്ത്യയ്ക്കെതിരെ രംഗത്തെത്തി. ഇന്ത്യൻ സർക്കാർ ഭീരുക്കളാണെന്നും അണ്വായുധം കാഴ്ചയ്ക്കു വേണ്ടിയല്ല പാക്കിസ്താൻ സൂക്ഷിക്കുന്നതെന്നുമായിരുന്നു മിയാൻദാദ് അന്ന് പറഞ്ഞത്.