ന്യൂഡൽഹി: ജി.എസ്.ടി വരുമാനം ഇക്കഴിഞ്ഞ ആഗസ്റ്റിൽ 98,202 കോടി രൂപയായി കുറഞ്ഞു. ആറുമാസത്തെ ഏറ്റവും കുറഞ്ഞ വരുമാനമാണിത്. എങ്കിലും, ഈ സാമ്പത്തിക വർഷത്തെ ശരാശരി ശേഖരം 1.02 ലക്ഷം കോടിയാണ്. ആഗസ്റ്റിൽ ലഭിച്ച സി.ജി.എസ്.ടി 17,733 കോടിയും എസ്.ജി.എസ്.ടി 24,239 കോടിയും ഐ.ജി.എസ്.ടി 48,958 കോടിയും സെസ് 7,273 കോടിയുമാണെന്ന് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു. ജൂലായ് മുതൽ ആഗസ്റ്റ് 31 വരെ ഫയൽ ചെയ്ത ജി.എസ്.ടി.ആർ ത്രി ബി റിട്ടേൺസ് 75.80 ലക്ഷമാണ്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലഭിച്ച വരുമാനത്തേക്കാൾ 4.51 ശതമാനം കൂടുതലാണ് ഈ വർഷം ലഭിച്ചത്. ഇറക്കുമതിയിൽ നിന്ന് ലഭിച്ച ജി.എസ്.ടി 1.43 ശതമാനം കുറഞ്ഞു.