china

ചെന്നെെ:ഇന്ത്യൻ നാവികസേനയുടെ നീക്കങ്ങൾ ചെെന രഹസ്യമായി നീരീക്ഷിക്കുന്നുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ മഹാസമുദ്രത്തിൽ നിരീക്ഷണ കപ്പലുകൾ അയച്ചാണ് ചൈനനാവിക സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ഇന്ത്യൻ നാവിക സേന താവളെങ്ങളെക്കുറിച്ചും നാവികസേന വിന്യസിച്ച യുദ്ധക്കപ്പലുകളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ചൈനീസ് നീക്കമെന്നും കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു.

ഇതിന് വേണ്ടി ചൈനയുടെ ഏറ്റവും വലിയ ഇന്റലിജൻസ് കപ്പൽ ഡോങ്ഡിയാഗോ എന്ന കപ്പലാണ് ചൈന ടിയാൻവാങ്ഷിംഗിൽ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ കിഴക്കൻ അതിർത്തിക്കടുത്തായാണ് കപ്പൽ കണ്ടെത്തിയത്. പോർട്ട് ബ്ലെയറിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ ട്രൈ സർവീസ് കമാൻഡാണ് ഇവിടെയുള്ളത്. ഇന്ത്യയുടെ കിഴക്കൻ തീരത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളായി ചൈനീസ് ചാരക്കപ്പൽ ഇവിടെ ഇന്ത്യൻ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഇന്ത്യൻ നാവിക സേന സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിടുണ്ട്. 815 ടൈപ്പ് മോഡേൺ ഇലക്ട്രോണിക് സർവൈലസൻസ് സംവിധാനങ്ങളുള്ള യുദ്ധക്കപ്പലാണ് ചൈന ആൻഡമാനിൽ വിന്യസിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലുള്ള ആന്റിനകൾക്ക് രഹസ്യമായി ഇന്ത്യൻ കപ്പലുകളുടെ സിഗ്നലുകൾ രഹസ്യമായി നിരീക്ഷിക്കാൻ സാധിക്കും. മാത്രമല്ല പാക് താവളങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ നടത്തുന്ന നീക്കങ്ങളും ചൈന നിരീക്ഷിക്കുന്നുണ്ട്.