തിരുവനന്തപുരം: ലൈംഗികതയെ ഒളിച്ചുവയ്‌ക്കേണ്ട കാര്യമായാണ് ഇന്നത്തെ സമൂഹം കാണുന്നതെന്ന് എഴുത്തുകാരി ഇറാ ത്രിവേദി. മുൻകാലങ്ങളിൽ ലൈംഗികതയെ ആരാധിച്ചിരുന്ന സമൂഹമായിരുന്നു നമ്മുടേത്. എന്നാൽ അത് സമ്മതിക്കാൻ പോലും ഇന്ന് നമുക്ക് മടിയാണെന്നും ഇറ പറഞ്ഞു. കനകക്കുന്നിൽ നടക്കുന്ന സ്‌പേസസ് ഫെസ്റ്റിൽ ഇന്ത്യയിലെ ലൈംഗിക വിപ്ലവം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇറ.
വേശ്യാവൃത്തിയെ നിയന്ത്രിക്കാനും ശക്തമായ സംവിധാനങ്ങൾ ഇന്ന് ഇന്ത്യയിലില്ല. ഡേറ്റിംഗ് ആപ്പുകൾ ഇന്ന് വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുകയും അവർക്കനുകൂലമായ ഡിജിറ്റൽ പ്ലാറ്റ്ഫോമായി പ്രവർത്തിക്കുകയും ചെയ്യുന്നത് ദുഃഖകരമാണെന്നും അവർ വ്യക്തമാക്കി.