കേരള സർവീസ് റൂൾസിന് (കെ.എസ്.ആർ) 2019 മാർച്ച് 31 വരെ വരുത്തിയിട്ടുള്ള പ്രധാന ഭേദഗതികൾ എല്ലാം ഈ പതിപ്പിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. 2016ലെ ശമ്പള പരിഷ്കരണം /പെൻഷൻ പരിഷ്കരണം എന്നിവുമായി ബന്ധപ്പെട്ട തുടർ ഉത്തരവുകൾ, ശമ്പള പരിഷകരണ/ പെൻഷൻ പരിഷ്കരണ ഉത്തരവുകൾക്കൊപ്പം ചേർത്തിട്ടുണ്ട്.
പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട തുടർ ഉത്തരവുകൾ, പെൻഷൻ സംബന്ധമായ പ്രധാന പുതിയ ഉത്തരവുകൾ, ക്ഷാമബത്ത, ക്ഷാമാശ്വാസ നിരക്കുകൾ, മുൻ കാലങ്ങളിലെ ശമ്പള പരിഷ്കരണ സ്കെയിലുകളിൽ തുടരുന്നവരുടെയും യു.ജി.സി സ്കെയിലിലെയും ക്ഷാമബത്ത, കാലാകാലങ്ങളിലെ ഉത്സവബത്ത എന്നിവ വിവിധ അനുബന്ധങ്ങളിൽ ലഭ്യമാണ്. പ്രധാന സർക്കാർ ഉത്തരവുകൾ എന്ന വിഭാഗത്തിൽ, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പുമായി ബന്ധപ്പെട്ട സമീപകാലത്തെ പ്രധാന ഉത്തരവുകളെല്ലാം (സ്ഥലം മാറ്റ വ്യവസ്ഥകൾ, സമാശ്വാസ തൊഴിൽ ദാന പദ്ധതി, പ്രൊബേഷൻ പ്രഖ്യാപിക്കൽ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ചട്ടങ്ങൾ തുടങ്ങിയവയുൾപ്പടെ) നൽകിയിട്ടുണ്ട്. മറ്റു പ്രധാന ഉത്തരവുകളും ഇവിടെ ലഭിക്കും. ഉന്നത വിദ്യാഭ്യാസം, ഹയർ/വൊക്കേഷണൽ ഹയർ സെക്കൻഡറി, പൊതുവിദ്യാഭ്യാസ വകുപ്പുകളുമായി ബന്ധപ്പെട്ട ഉത്തരവുകളും അനുബന്ധത്തിൽ ലഭിക്കും. സർക്കാർ ഉത്തരവുകൾ ലഭിക്കുന്ന വെബ് സൈറ്റുകളുടെ പട്ടിക പുതിയ അനുബന്ധമായി ചേർത്തിട്ടുണ്ട്.
ഈ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം 40 വർഷങ്ങളായി നടക്കുന്നു. 1978ൽ ആണ് ശ്രീമന്ദിരം, ഈ ഗ്രന്ഥത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധപ്പെടുത്തിയത്. 2012 ൽ അദ്ദേഹം അന്തരിച്ചു. 55പതിപ്പുകളാണ് അന്ന് വരെ പ്രസിദ്ധീകരിച്ചിരുന്നത്. തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഇത് പരിഷ്കരിച്ച് പ്രസിദ്ധപ്പെടുത്തുകയാണ്. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ: ശ്രീമന്ദിരം ( 62ാം പതിപ്പ്, 704 പേജ്, 495 രൂപ, വിതരണം കറൻറ് ബുക്സ് ), പരിഷ്കരിച്ച പതിപ്പ് തയ്യാറാക്കിയത്: ഡോ.എസ്. രാജൂ കൃഷണൻ, കോളേജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ.