curtain-

ചുരിദാറിനും ടോപ്പിനും ഭംഗിയേകുന്ന ഷാളുകൾ,​ സാരികൾ എന്നിവ പഴയതായാൽ പിന്നെ ഉപയോഗിക്കാൻ മടിയുള്ളവരാണ് പലരും. എന്നാൽ ഇവ എത്ര ഉപയോഗിക്കാതെ ഇരുന്നാലും കളയാൻ മടിയായിരിക്കും.

എന്നാൽ ഈ ഷാളും സാരിയും ഫലപ്രദമായി വീടുകളിൽ ഉപയോഗിക്കാൻ കഴിയും. ആവശ്യത്തിന് നീളവും വീതിയുമുള്ള ഏത് പഴയ തുണിയും വീട്ടിലെ ജനലിൽ കർട്ടനായി ഉപയോഗിക്കാം ഇതിനായി ക്ലിപ്പ് ഘടിപ്പിച്ച ഡ്രേപ്പറി റിംഗ് വാങ്ങിയാൽ മതി. സെറ്റിന് 200 രൂപ മുതലാണ് വില. പ്ലാസ്റ്റിക് റിംഗുകൾക്ക് വില കുറയും. ജനലിന്റെ വലിപ്പത്തിനനുസരിച്ച് തുണി മുറിച്ചെടുക്കണം. നാല് വശവും തയ്ച്ചെടുത്ത് തുണിയിൽ പ്ലീറ്റ് ഇട്ടോ ഇടാതെയോ ക്ലിപ് ചെയ്ത് റിംഗ് കർട്ടൻ റോഡിലൂടെ ഇറക്കിയാൽ വെറുതെ ഇട്ടിരിക്കുന്ന സാരിയും ഷാളുകളും ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലും ഉഗ്രൻ കർട്ടൻ നിർമ്മിക്കാം.