സൗദി അറേബ്യയിൽ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിന് ബി.എസ് സി/എം.എസ് സി/പി.എച്ച്.ഡി നഴ്സുമാരിൽ (സ്ത്രീകൾ മാത്രം) നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷം പ്രവൃത്തി പരിചയം ഉണ്ടാകണം. പ്രായപരിധി: 45. എയർടിക്കറ്റ്, ഭക്ഷണം, താമസം എന്നിവ സൗജന്യം. സ്പെഷ്യലൈസേഷൻ : കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിഐസിയു), കാർഡിയാക് സർജറി, കാർഡിയാക് സർജറി ഐസിയു, സിസിയു (ഓഡിറ്റ്) , സിസിയു (നിയോനറ്റൽ) , സിസിയു (പീഡിയാട്രിക്) , എമർജൻസി , മെഡിക്കൽ ആൻഡ് സർജിക്കൽ, ന്യൂറോളജി .സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ എന്നിവയുടെ പകർപ്പുകളും, ഒരു ഫോട്ടോയും സഹിതം odepcmoh@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം. HRD-MEA അറ്റസ്റ്റേഷൻ Data Flow കഴിഞ്ഞവർക്ക് മുൻഗണന. ഇന്റർവ്യൂ: സെപ്റ്റംബർ 24, 25 തീയതികളിൽ മുംബൈയിൽ. സെപ്റ്റംബർ 27,28,29 തീയതികളിൽ ഡൽഹി/എൻസിആർ. ഒക്ടോബർ 1 ,2 തീയതികളിൽ ചെന്നൈയിൽ നടക്കും. ഒക്ടോബർ 4, 5 തീയതികളിൽ കൊച്ചിയിൽ വച്ചും ഇന്റർവ്യൂ നടക്കും.
കൂടുതൽ വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in ഫോൺ: 0471-2329440/41/42/43/45.
ഐ.ബി.എം ദുബായ്
ഇന്റർ നാഷണൻ ബിസിനസ് മെഷീൻസ് കോർപ്പ് (ഐബിഎം)വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. ഹൈബ്രിഡ് ക്ളൗഡ് ഇന്റഗ്രേഷൻ സെല്ലർ, സൊല്യൂഷൻ കസ്റ്റമർ റെപ്രസെന്റേറ്റീവ്, എന്റർപ്രൈസ് സെക്യൂരിറ്റി പോർട്ട്ഫോളിയോ സോഫ്റ്റ്വെയർ സെയിൽസ് റെപ്, ഗ്ളോബൽ ടെക്നോളജി സർവീസ്, സെക്യൂരിറ്റി സർവീസ് സെയിൽ, ഫിനാൻഷ്യൽ എൻജിനീയർ, ഐഡന്റിറ്റി ആൻഡ് ആക്സസ് മാനേജ്മെന്റ് ടെക്നിക്കൽ സെയിൽസ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് :https://www.ibm.com › ae-en. വിശദവിവരങ്ങൾക്ക്: omanjobvacancy.com.
മാഷ്റെഖ് ബാങ്ക്
ദുബായിലെ മാഷ്റെഖ് ബാങ്ക് അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ് ഓഫീസർ, ട്രേഡ് സെയിൽസ് ആൻഡ് അഡ്വൈസറി മാനേജർ, സർവീസ് ആൻഡ് മാനുഫാക്ചറിംഗ് ഡിവിഷൻ യൂണിറ്റ് മാനേജർ, ക്രെഡിറ്റ് റിലേഷൻ മാനേജർ, സീനിയർ കസ്റ്റമർ സർവീസ് ഓഫീസർ എന്നിങ്ങനെയുള്ള ഒഴിവുകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ് : mashreqbank.com.വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ളൈഡ് ടെക്നോളജി
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ളൈഡ് ടെക്നോളജിയിൽ ലാബ് ടെക്നീഷ്യൻ- കെമിസ്ട്രി, ലാബ് ടെക്നീഷ്യൻ - കെമിസ്ട്രി (ഫാത്തിമ കോളേജ് ഒഫ് ഹെൽത്ത് സയൻസ്), ഹൈസ്കൂൾ പ്രിൻസിപ്പാൾ, ലാബ് ടെക്നീഷ്യൻ -പാരാമെഡിക്സ്, ഐസിടി ടീച്ചർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.iat.ac.ae. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ബഹ്റൈൻ എയർപോർട്ട് സർവീസസ്
ബഹ്റൈൻ എയർപോർട്ട് സർവീസസ് അക്കൗണ്ടിംഗ്/ഫിനാൻസ്-അഡ്മിൻ ആൻഡ് എച്ച് ആർ,അർക്കിടെക്ചർ/ഇന്റീരിയർ ഹോസ്പിറ്റാലിറ്റി-ഐടി ആൻഡ് ടെലികമ്മ്യൂണിക്കേഷൻ-ലോജിസ്റ്റിക്സ്/സപ്ളൈ ചെയിൻ-മാർക്കറ്റിംഗ് /അഡ്വെർടൈസിംഗ്- സെക്യൂരിറ്റി സർവീസസ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്ര്:bas.com.bh
കെ.ഇ.ഒ ഇന്റർനാഷണൽ കൺസൾട്ടന്റ്സ്
ദുബായിലെ കെ.ഇ.ഒ ഇന്റർനാഷ്ണൽ കൺസൾട്ടന്റ്സ് ട്രാഫിക് എൻജിനീയർ, മാനേജർ, പ്രൊജക്ട് മാനേജർ, ലൈറ്റിംഗ് ഡിസൈനർ, സീനിയർ ഗ്രാഫിക് ഡിസൈനർ, സൈറ്റ് ഇൻസ്പെക്ടർ, സീനിയർ പ്രൊജക്ട് എൻജിനീയർ, സൈറ്റ് എൻജിനീയർ, സീനിയർ പ്രൊജക്ട് എൻജിനീയർ, ലാൻഡ് സർവേ സൈറ്റ് എൻജിനീയർ,പബ്ളിക് റിലേഷൻ ഓഫീസർ, ഡിസൈൻ മാനേജർ, ഡെപ്യൂട്ടി കൺസ്ട്രക്ഷൻ മാനേജർ, ഇൻഫ്രാസ്ട്രക്ചർ ഡയറക്ടർ,സീനിയർ ആർക്കിടെക്ട്, ക്യുഎ/ക്യുസി എൻജിനീയർ, ക്വാണ്ടിറ്റി സർവേയർ, റിക്രൂട്ടർ, സ്ട്രക്ചറൽ ഇൻസ്പെക്ടർ, സെക്രട്ടറി, പ്ലാനിംഗ് എൻജിനീയർ, ഡോക്യുമെന്റ് കൺട്രോളർ, അസിസ്റ്റന്റ് റഡിഡന്റ് എൻജിനീയർ, ഇലക്ട്രിക്കൽ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.keoic.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
സിസ്കോ കമ്പനി
ദുബായിലെ സിസ്കോ കമ്പനി (നെറ്റ്വർക്കിംഗ് ഹാർഡ്വേർ ) സിസ്റ്റം എൻജിനിയർ, ഡിസ്ട്രിബൂഷൻ സെക്യൂരിറ്റിപാർട്ണർ, അക്കൗണ്ട് മാനേജർ, കൺസട്ടിംഗ് സിസ്റ്റം എൻജിനീയർ, ലീഗൽ കൗൺസിൽ, ടെക്നിക്കൽ ലീഡർ, സീനിയർ ഇൻസിഡന്റ് റെസ്പോൺസ് കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: www.cisco.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
കുവൈറ്റിലെ റെസ്റ്റോറന്റിൽ
കുവൈറ്റിലെ റെസ്റ്റോറന്റിൽ ചപ്പാത്തി ടീ മേക്കർ തസ്തികയിൽ ഒഴിവ്. 3 ഒഴിവുകളുണ്ട്. പ്രായം : 23 - 45. യോഗ്യത : 10ാം ക്ളാസ്. സൗജന്യ താമസസൗകര്യമുണ്ട്. രണ്ട് വർഷത്തേക്ക് കരാർ നിയമനമാണ്. വിശദവിവരങ്ങൾക്ക്: thozhilnedam.com.
സൗദി ദന്തൽ ക്ളിനിക്കിൽ
സൗദി, ദമാമിലെ നോവ ദന്തൽ ക്ളിനിക്കിൽ ബിഎസ്സി /ജിഎൻഎം നഴ്സ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ തൊഴിൽ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം, ആധാർ എന്നിവയുടെ പകർപ്പുകളും, ഒരു ഫോട്ടോയും സഹിതം flyabroad6290@gmail.comഎന്ന ഇമെയിലിൽ അയക്കണം.
അയർലൻഡിൽ നഴ്സ്
അയർലൻഡിലെ എച്ച്എസ്ഇ(ഗവ.) ആശുപത്രിയിൽ മെഡിക്കൽ സർജിക്കൽ നഴ്സ് തസ്തികയിൽ അവസരം. രജാബ് മാൻപവർ കൊച്ചിയിൽ ഇന്റർവ്യൂ നടത്തും. ire@rajabmanpower.com എന്ന ഇമെയിൽ വഴി ബയോഡാറ്റയും അനുബന്ധ രേഖകളും അയക്കാം.
ഖത്തർ ഏവിയേഷൻ സർവീസ്
ഖത്തർ ഏവിയേഷൻ സർവീസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കസ്റ്രമർ സർവീസ് ഏജന്റ്, ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജന്റ് , ലീഡ് കസ്റ്റമർ സർവീസ് ഏജന്റ്, ഫിനാൻസ് സൂപ്പർവൈസർ, ഫിനാൻസ് അസിസ്റ്റന്റ്, ഫിനാൻസ് അസോസിയേറ്റ്, കാർഗോആൻഡ് ബാഗ്ഗേജ് ട്രാൻസ്പോർട്ട് ഡ്രൈവർ
സിസ്റ്റം സപ്പോർട്ട് സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്:www.qataraviation.com.വിശദവിവരങ്ങൾക്ക്:omanjobvacancy.com.
വിപ്രോ ലിമിറ്റഡിൽ
വിപ്രോ ലിമിറ്റഡിൽ സൗദി അറേബ്യയിൽ സീനിയർ പ്രോഗ്രാം മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ,ക്ളൈന്റ് കൺസൾട്ടിംഗ് പാർട്ണർ, സെയിൽസ് ഡയറക്ടർ. ഖത്തറിൽ പ്രാക്ടീഷണർ സെയിൽസ് മാനേജർ എന്നിങ്ങനെ ഒഴിവുകളുണ്ട്.കമ്പനി വെബ്സൈറ്ര്: www.wipro.com.വിശദവിവരങ്ങൾക്ക്:gulfjobvacancy.com
ബ്രൂണൽ ഓയിൽ & ഗ്യാസ് കമ്പനിയിൽ
ബ്രൂണൽ ഓയിൽ ആൻഡ് ഗ്യാസ് കമ്പനി വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കുവൈറ്റ്, യുഎഇ, ഖത്തർ എന്നിവിടങ്ങളിലായി ടർണോവർ മാനേജർ, ടർണോവർ പ്ളാനർ, ഹൂക്ക് അപ് എൻജിനീയർ, ഡ്രില്ലിംഗ് കോൺട്രാക്ട് സ്പെഷ്യലിസ്റ്റ്, ഇലക്ട്രിക്കൽ എൻജിനീയർ, പ്രൊജക്ട് മാനേജർ, കോൺട്രാക്ട് അഡ്മിനിസ്ട്രേറ്റർ, ആപ്ളിക്കേഷൻ സപ്പോർട്ട് എൻജിനീയർ, ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്രർ, പ്രൊക്യുർമെന്റ് കോഡിനേറ്റർ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: www.brunel.net.വിശദവിവരങ്ങൾക്ക്:omanjobvacancy.com.
ഹമാദ് മെഡിക്കൽ കോർപ്പറേഷൻ
ഖത്തറിലെ ഹമാദ് മെഡിക്കൽ കോർപ്പറേഷൻ നിരവധി തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. മാനേജർ ക്ളിനിക്കൽ ഓപ്പറേഷൻസ് ആൻഡ് പെർഫോമൻസ്, റിവ്യൂവർ, സ്പെഷ്യലിസ്റ്റ് (ഫിസീഷ്യൻ)അഡ്വൈസർ, ചാർജ് നഴ്സ്, അഡ്വാൻസ്ഡ് ക്ളിമിക്കൽ നഴ്സ് സ്പെഷ്യലിസ്റ്റ്, കേസ് മാനേജർ, ഹൈജീനിയസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് സൂപ്പർവൈസർ, എക്സിക്യൂട്ടീവ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, സോഷ്യൽ വർക്കർ, ഫിസീഷ്യൻ, തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: www.hamad.qa.വിശദവിവരങ്ങൾക്ക്:gulfjobvacancy.com