ഒരു സിനിമ ചെയ്യാമെന്ന് ഉറപ്പുനൽകിയാൽ ആ കഥാപാത്രം ആവശ്യപ്പെടുന്നതെന്തും ചെയ്യാൻ തയ്യാറാവണമെന്നതാണ് അഭിനേതാവിന്റെ കടമയെന്ന് നടി രജീഷ വിജയൻ. നമ്മുടെ കഴിവിന്റെ നൂറ്റിയൊന്ന് ശതമാനവും കഥാപാത്രത്തിനായി നൽകണം. അങ്ങനെ ചെയ്താൽ സിനിമ പൂർത്തിയാകുമ്പോൾ നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട് എന്നൊരു തൃപ്തി മനസിലുണ്ടാകും. അതിന് സാധിക്കുന്നില്ലെങ്കിൽ കഥാപാത്രത്തെ ഏറ്റെടുക്കരുത്. നമ്മൾക്ക് ചെയ്യാനാകാത്ത കഥാപാത്രം ഏറ്റെടുക്കുന്നത് ആ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരോട് ചെയ്യുന്ന വഞ്ചനയാണെന്നും രജിഷ പറയുന്നു.
ഓരോ കഥാപാത്രവും മനഃപൂർവമുള്ള തിരഞ്ഞെടുക്കൽ തന്നെയാണ് . കുറഞ്ഞ സമയം കൊണ്ട് കൂടുതൽ സിനിമയിൽ അഭിനയിക്കുക എന്നതല്ല ചെയ്ത കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായത് ചെയ്യണമെന്നതാണ് സിനിമ തിരഞ്ഞെടുക്കുന്നതിൽ തന്റെ മാനദണ്ഡമെന്നും രജീഷ പറഞ്ഞു കഥാപാത്രങ്ങൾ തമ്മിൽ സാദൃശ്യം തോന്നാൻ പാടില്ല. അതിന് ഞാൻ ശ്രമിക്കുന്നുണ്ട്. ശ്രമങ്ങൾ എത്രമാത്രം വിജയിക്കുന്നുണ്ടെന്ന് പറയേണ്ടത് പ്രേക്ഷകരാണെന്നും രജിഷ പറഞ്ഞു.
കൂടെ വർക്ക് ചെയ്യണമെന്നാഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. പക്ഷേ ഏതെങ്കിലും നായകന്റെ കൂടെ അഭിനയിക്കണം എന്നാശിച്ചില്ല ഞാനൊരു കഥാപാത്രത്തെ തിരഞ്ഞടുക്കുന്നതെന്നു രജീഷ വ്യക്തമാക്കി.