news

1. ചാരക്കേസില്‍ പാകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ ഗൗരവ് അലുവാലിയ കാണും. നടപടി, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്. സ്വതന്ത്ര കൂടിക്കാഴ്ച അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ഇന്ത്യ. ജാദവിന് വധശിക്ഷ വിധിച്ച നടപടി പുന പരിശോധിക്കണം എന്നും ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം ലഭ്യമാക്കണം എന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടിരുന്നു.




2. ചാര പ്രവര്‍ത്തനവും ഭീകരവാദവും ആരോപിച്ച് 2017 ഏപ്രിലില്‍ ആണ് പാക് പട്ടാള കോടതി കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചത്. അറസ്റ്റില്‍ ആയതിന് ശേഷം ജാദവിന് നയതന്ത്ര സഹായം അനുവദിച്ച് ഇരുന്നില്ല. അന്താരാഷ്ട്ര കോടതി വിധി അനുസരിച്ച് കഴിഞ്ഞ മാസം ആദ്യം ജാദവിന് നയതന്ത്ര സഹായം അനുവദിച്ചു എങ്കിലും പാകിസ്താന്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ ഇന്ത്യ അംഗീകരിച്ച് ഇരുന്നില്ല. കൂടിക്കാഴ്ച നടക്കുന്ന മുറിയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണം എന്നും ഒരു പാക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ആയിരിക്കണം കൂടിക്കാഴ്ച എന്നും ആയിരുന്നു പാക് വ്യവസ്ഥകള്‍.
3. വാഹനാ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി എടുത്ത് സി.ബി.ഐ. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിയാണ് സി.ബി.ഐ മൊഴി എടുത്തത്. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ട് എന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ലഖ്നൗ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ കഴിഞ്ഞ മാസം ആറിന് ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്, സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന്.
4. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് എതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിക്ക് ജൂലായ് 28 നാണ് വാഹനാ അപകടത്തില്‍ പരിക്കേറ്റത്. പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് ഇടിക്കുക ആയിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് പിന്നില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളും ആണെന്ന് ആണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.
5. പാലായില്‍ രണ്ട് ഇല ചിഹ്നം പ്രശ്നം അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായില്‍ കെ. എം. മാണി ആണ് ചിഹ്നവും സ്ഥാനാര്‍ത്ഥി എന്നും ചെന്നിത്തല. എന്നാല്‍ ചിഹ്നം നല്‍കുന്നതിന് സാങ്കേതിക തടസം എന്ന് പി.ജെ. ജോസഫ്. ഇതേകുറിച്ച് തീരുമാനം എടുക്കുക രമേശ് ചെന്നിത്തല എന്നും പി.ജെ. ജോസഫ് വ്യക്തമാക്കി. പാലായില്‍ യു.ഡി.എഫിന്റെ വിജയത്തിന് ആയി പ്രവര്‍ത്തിക്കും എന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേല്‍ ഇന്ന് പ്രചാരണം തുടങ്ങും. ആദ്യഘട്ട പ്രചാരണം, ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് . തുടര്‍ന്ന് ജോസ്.കെ മാണിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ കൂടിയാലോചിച്ച് ഭാവി പ്രചാരണ പരിപാടികള്‍ താരുമാനിക്കും.
6. അതേസമയം, കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഏത് ചിഹ്നത്തില്‍ മത്സരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ജോസ്.കെ മാണി വിഭാഗം നിര്‍ദ്ദേശിച്ച ജോസ് ടോം പുലിക്കുന്നേലിനെ സ്ഥാനാര്‍ത്ഥി ആക്കാനുള്ള തീരുമാനത്തിന് പി.ജെ ജോസഫ് വഴങ്ങുക ആയിരുന്നു.
7. യു.ഡി.എഫ് നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് ജോസഫ് നിലപാട് മയപ്പെടുത്തിയത്. രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ജോസ് ടോം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ജയം ഉറപ്പെന്ന് നിഷ ജോസ്.കെ മാണി പ്രതികരിച്ചു.
8. എന്നാല്‍, ജോസ് ടോമിനെക്കാള്‍ നാട്ടുകാര്‍ക്ക് സുപരിചിതന്‍ താന്‍ എന്ന് ഇടത് സ്ഥാനാര്‍ത്ഥി മാണി. സി കാപ്പന്‍. മാണി കുടുംബത്തില്‍ നിന്ന് ആളില്ലാത്തത് ഗുണമാകും. സഹതാപ തരംഗത്തിന് ഉള്ള സാധ്യത ഇല്ലാതായി. മുന്നണിയിലെ ഭിന്നത തനിക്ക് വോട്ട് നേടിത്തരും. വിജയസാധ്യത കൂടി എന്നും മാണി. സി. കാപ്പന്‍ പ്രതികരിച്ചു.
9. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രകേഷിന് എതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗണ്‍സിലില്‍ പ്രമേയം പാസാക്കാന്‍ 28 പേരുടെ പിന്തുണ വേണം. എന്നാല്‍, പ്രമേയത്തെ അനുകൂലിച്ചത് എല്‍.ഡി.എഫിന്റെ ആകെയുള്ള 26 അംഗങ്ങള്‍ മാത്രം. അതേസമയം, യു.ഡി.എഫ് ഒന്നടങ്കം ചര്‍ച്ചയും വോട്ടെടുപ്പം ബഹിഷ്‌കരിച്ചു. നേരത്തെ എല്‍.ഡി.എഫ് മേയര്‍ക്ക് എതിരായ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയര്‍ പി.കെ രകേഷ് കൂറുമാറി പിന്തുണച്ചതോടെ വിജയിച്ചിരുന്നു. വരുന്ന ബുധനാഴ്ച ആണ് മേയര്‍ തിരഞ്ഞെടുപ്പ്. സുമാ ബാലകൃഷ്ണന്‍ ആണ് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ത്ഥി. ഡെപ്യൂട്ടി മേയര്‍ക്ക് എതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുള്ള സാധ്യത മങ്ങുകയാണ്.
10. യൂണിവേഴ്സിറ്റി കോളേജിന് പുറമെ മറ്റ് കോളേജുകളിലും ഇടി മുറികള്‍ ഉണ്ട് എന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. തിരുവനന്തപുരം ആര്‍ട്സ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളിലും ഇടി മുറികള്‍ ഉണ്ടെന്ന് കണ്ടെത്തല്‍. യൂണിയന്‍ ഓഫീസുകള്‍ ഇടി മുറികള്‍ ആയി പ്രവര്‍ത്തിക്കുന്നു. ജസ്റ്റിസ് പി. കെ. ഷംസുദ്ദീന്‍ അധ്യക്ഷനായ സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്റേത് ആണ് റിപ്പോര്‍ട്ട്. അസംഘടിതര്‍ ആയ വിദ്യാര്‍ഥികള്‍ക്ക് പരാതി നല്‍കാന്‍ സാഹചര്യം ഇല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ ഗവര്‍ണര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ജുഡീഷ്യല്‍ നിയമ പരിപാലന സമിതി രൂപീകരിക്കണം എന്നും ശുപാര്‍ശ ഉണ്ട്. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിന് പിന്നാലെ ആണ് കമ്മീഷന്‍ രൂപീകരിച്ചത്