ന്യൂഡൽഹി: കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം നേരിടുന്ന കോൺഗ്രസ് നേതാവും മുൻ കർണാടക മന്ത്രിയുമായ ഡി.കെ ശിവകുമാർ ക്യാമറയ്ക്ക് മുൻപിൽ വിതുമ്പി. ഗണേശ ചതുർത്ഥിക്ക് തന്റെ മരിച്ചുപോയ അച്ഛന് വേണ്ടി പ്രാർത്ഥിക്കാൻ ഇ.ഡിയും ബി.ജെ.പിയും അനുവദിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് ശിവകുമാർ വികാരാധീനനായത്. ഇന്ന് ഡൽഹിയിൽ വച്ച് ശിവകുമാറിനെ ഇ.ഡി ചോദ്യം ചെയ്യാൻ ഇരിക്കുകയാണ്.
An emotional DK Shivakumar to reporters before appearing for questioning by ED officials in New Delhi. "BJP and ED officials did not allow me to offer prayers for my father" pic.twitter.com/oORz3cmB8A
'എന്റെ അച്ഛന് വേണ്ടി പ്രാർത്ഥിക്കാൻ പോലും ബി.ജെ.പിയും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും അനുവദിച്ചില്ല എന്ന കാര്യമാണ് എന്നെ കരയിക്കുന്നത്. അത് സാരമില്ല. ഞാൻ ഇ.ഡി ഓഫീസിൽ നിന്നും എന്റെ അച്ഛനും അമ്മൂമ്മയ്ക്ക് വേണ്ടി പ്രാർത്ഥന നടത്തിക്കൊള്ളാം. അവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കണം.' ഇ.ഡി ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകും മുൻപ് ഡി.കെ മാദ്ധ്യമങ്ങളോട് പറഞ്ഞു. മരിച്ചുപോയ തന്റെ അച്ഛന് വേണ്ടി തന്റെ കുടുംബം പ്രാർത്ഥനകൾ നടത്തും എന്നും അദ്ദേഹം പറഞ്ഞു.
ഏഴ് കോടിയുടെ കള്ളപ്പണ ഇടപാട് നടത്തിയത്തിയിരുന്നു എന്ന് കണ്ടാണ് ഇ.ഡി അദ്ദേഹത്തിനെതിരെ കേസ് എടുക്കുന്നത്. കോൺഗ്രസ് നേതാവിനും അദ്ദേഹത്തിന്റെ ബിസിനസ് പാർട്ണർമാർക്കുമെതിരെ കേസ് എടുത്ത് ഒരു വർഷം കഴിഞ്ഞതിനു ശേഷമാണ് എൻഫോഴ്‌സ്‌മെന്റ് ഇവർക്ക് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ച് സമൻസ് അയക്കുന്നത്. വെള്ളിയാഴ്ച്ച വൈകുന്നേരവും ശിവകുമാർ ചോദ്യം ചെയ്യലിനായി ഇ.ഡി ഓഫീസിൽ വന്നിരുന്നു.