കൊച്ചി: ഡയമണ്ട് ആൻഡ് അൺകട്ട് വെഡിംഗ് ഫെസ്‌റ്റിലൂടെ ബ്രൈഡൽ വിവാഹ ആഭരണ ശേഖരങ്ങളുടെ ഏറ്റവും വലിയ പ്രദർശനത്തിന് ജോയ് ആലുക്കാസ് വേദിയൊരുക്കുന്നു. വജ്രാഭരണങ്ങളുടെയും അൺകട്ട് വജ്രാഭരണങ്ങളുടെയും വിപുലമായ ശ്രേണിയാണ് ഫെസ്‌റ്റിലുള്ളത്. ഫെസ്‌റ്റിനോട് അനുബന്ധിച്ച് വജ്രാഭരണങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ഹണിമൂൺ പാക്കേജ് സൗജന്യമായി സ്വന്തമാക്കാം.
ഒരുലക്ഷം രൂപയ്‌ക്ക് വജ്രാഭരണങ്ങളോ അൺകട്ട് വജ്രാഭരണങ്ങളോ പർച്ചേസ് ചെയ്യുന്നവർക്ക് മൂന്നാർ, തേക്കടി, വയനാട്, കുമരകം, ആലപ്പുഴ, കോവളം എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ ഹണിമൂൺ ആഘോഷത്തിന് അവസരം നേടാം. വിവാഹ ഷോപ്പിംഗിന് പ്രത്യേക പാക്കേജുകളും അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമുണ്ട്. പഴയ സ്വർണാഭരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ഉടൻ പണവും ഉയർന്ന മൂല്യവും ജോയ് ആലുക്കാസ് ഉറപ്പ് നൽകുന്നുണ്ട്.