pala-by-election

പാലാ: കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ ജോസഫ് പുലിക്കുന്നേലിന്റെ ബന്ധു അഡ്വ. ജോസ് ടോം പുലിക്കുന്നേലാണ് പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കെ.എം മാണിയോടൊരുമിച്ചുള്ള പ്രവർത്തനവും പൂഞ്ഞാർ മണ്ഡലങ്ങളിലെ ജോസ് ടോം പുലിക്കുന്നേലിനുള്ള സ്വാധീനവുമാണ് അദ്ദേഹത്തിന്റെ പേര് നിർദേശിക്കാൻ കാരണമായത്. എന്നാൽ മത്സരിക്കുന്ന ചിഹ്നം സംബന്ധിച്ച് അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.

കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ കൂടിയായ ജോസ് ടോം ഒമ്പത് വർഷങ്ങൾക്ക് മുന്നെ സ്ഥിരം പഞ്ചായത്ത് അംഗമായിരുന്നു. എന്നാൽ 2010 ഒാടെ ജോസ് ടോം മത്സര രംഗത്ത് നിന്ന് പിന്മാറിയിരുന്നു. 2010ൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ സ്വന്തം വാർഡിൽ ഉണ്ടായ അപ്രതീക്ഷിത പരാജയമാണ് ഇതിന് കാരണം. എന്ന് ബി.ജെ.പി സ്വതന്ത്രനായി മത്സരിച്ച ബിജുയായിരുന്നു ടോം ജോസിന്റെ പ്രധാന എതിരാളി. മീനച്ചിൽ പഞ്ചായത്തിലെ മൂന്നാം വാർഡിൽ 40 വോട്ടുകൾക്കാണ് ടോം ജോസ് പരാജയപ്പെട്ടത്.

തിരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും പരോക്ഷമായി ബിജുവിനെയായിരുന്നു പിന്തുണച്ചിരുന്നത്. അതിന് ശേഷം ടോം ജോസ് ഭാര്യയെ ആണ് മത്സരിക്കാനിറക്കിയത്. മീനച്ചിൽ പഞ്ചായത്തിലെ നാലാം വാർഡിലാണത്. ടോം ജോസിനെ പരാജയപ്പെടുത്തിയതിന് ശേഷം ബിജു മത്സരിച്ചത് ബി.ജെ.പിയുടെ താമര ചിഹ്നത്തിലാണ്. ഇതിന് മുമ്പ് മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന ജോസ് ടോം പുലിക്കുന്നേൽ.