palarivattom-flyover

മൂവാറ്റുപുഴ: പാലാരിവട്ടം ഫ്ളൈഓവർ അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജ് ഉൾപ്പെടെ നാല് പ്രതികളെയും വിജിലൻസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് ജഡ്‌ജി ഡോ. ബി. കലാംപാഷയാണ് ഉത്തരവിട്ടത്. തിങ്കളാഴ്ച വെെകിട്ട് നാല് മുതൽ അഞ്ചാം തീയതി വെെകിട്ട് നാല് വരെ ചോദ്യം ചെയ്യാനാണ് ഉത്തരവ്. പ്രതികളുടെ ജാമ്യാപേക്ഷയിൽ 6ന് വാദം കേൾക്കും. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലൻസ് ഡിവെെ.എസ്.പി ആർ. അശോക് കുമാറാണ് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അപേക്ഷ നൽകിയത്. ടി.ഒ. സൂരജ്, നിർമ്മാണകമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, കിറ്റ്കോ മുൻ എം.ഡി ബെന്നിപോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.പി. തങ്കച്ചൻ എന്നിവരെ 30നാണ് അറസ്റ്റ് ചെയ്തത്. അന്ന് തന്നെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയെങ്കിലും കസ്റ്റഡി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നില്ല. പ്രതികളെ ചോദ്യം ചെയ്ത് തെളിവ് എടുക്കണമെന്നും ചികിത്സ ആവശ്യമെങ്കിൽ നൽകാനും ഉത്തരവിൽ പറയുന്നു.