modi-

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ചെറുപ്പകാലത്ത് ചായവിറ്റിരുന്ന കട വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പദ്ധതിയുമായി ഗുജറാത്ത് സർക്കാർ. വദ്‌നഗർ സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന ചായക്കട സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേൽ സന്ദർശിച്ചിരുന്നു.


ചായക്കട യാതൊരു മാറ്റവും കൂടാതെ സംരക്ഷിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചായക്കടയ്ക്ക് കേടുപാട് സംഭവിക്കാതിരിക്കാൻ ഗ്ലാസ് കൊണ്ട് സംരക്ഷിക്കണമെന്നും നിർദേശമുണ്ട്. സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. 2017 മുതൽ ചായക്കട വിനോദ സഞ്ചാരകേന്ദ്രമാക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

modi-

ചായക്കടയിൽ പോകുമ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകളെ കണ്ടുമുട്ടുകയെന്നതാണ് പ്രതീ ക്ഷിച്ചിരുന്നതെന്നും അവർക്ക് ചായ കൊടുക്കുകയും അവരുടെ കഥകൾ കേൾക്കുകയും ചെയ്യാറുണ്ടെന്നും മോദി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെയാണ് താൻ ഹിന്ദി സംസാരിക്കാൻ പഠിച്ചതെന്നും മോദി അവകാശപ്പെട്ടിരുന്നു.

modi-