കൊച്ചി: ഫെഡറൽ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി. പുതിയ നിരക്കുകൾ സെപ്‌തംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിന് അനുസൃതമായി, രണ്ടുലക്ഷം രൂപയിൽ താഴെ നിക്ഷേപമുള്ള സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്കാണ് പരിഷ്‌കരിച്ചത്.

ഇതുപ്രകാരം, ഒരുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനമാണ് വാർഷിക പലിശ. ഒരുലക്ഷം രൂപയ്‌ക്കും രണ്ടുലക്ഷം രൂപയ്ക്കും ഇടയിൽ നിക്ഷേപമുള്ളവർക്ക് പുതുക്കിയ വാർഷിക പലിശ 3.25 ശതമാനം.