leave-letter

കാൺപൂർ: എട്ടാം ക്ലാസുകാരന്റെ അവധിക്കുള്ള അപേക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. വിദ്യാർത്ഥികൾ ലീവെടുക്കാനായി പല കള്ളങ്ങൾ പറയാറുണ്ടെന്നും വ്യത്യസ്തമായൊരു കള്ളവുമായാണ് എട്ടാം ക്ലാസുകാരൻ രംഗത്തെത്തിയത്. എന്നാൽ ഇത് അബദ്ധം സംഭവിച്ചതാണോ നിഷ്കളങ്കതയാണോ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് സോഷ്യൽ മീഡിയ.

ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം നടക്കുന്നത്. ഞാൻ മരിച്ചതിനാൽ എനിക്ക് പകുതി ദിവസം ലീവ് അനുവദിക്കണം എന്ന വിദ്യാർത്ഥിയുടെ അപേക്ഷ പ്രിന്‍സിപ്പാൾക്ക് നൽകുകയും തുടർന്ന് ലീവ് അനുവദിച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ സംഭവം വാർത്തയായതോടെ പ്രിൻസിപ്പാളിനെതിരെ ചിലർ രംഗത്തെത്തി. പ്രിൻസിപ്പാൾ ലീവ് ലെറ്റർ വായിക്കാതെയാണ് അവധി അനുവദിച്ചെന്ന് അവർ പറയുന്നു.

ആഗസ്റ്റ് 20 നായിരുന്നു സംഭവം. ലീവ് ലെറ്ററിൽ ആഗസ്റ്റ് 20 രാവിലെ 10 മണിക്ക് താൻ മരിച്ചെന്നാണ് കുട്ടി എഴുതിയിരിക്കുന്നത്. കുട്ടിയുടെ നിഷ്‌കളങ്കതയെക്കുറിച്ചു സംസാരിക്കുന്നവർ പ്രിൻസിപ്പാളിന്റെ അശ്രദ്ധയെയും വിമർശിക്കുന്നുണ്ട്. എന്നാൽ കുട്ടിയുടെ മുത്തശ്ശി മരിച്ചെന്നും അത് കുട്ടി തെറ്റായി എഴുതിയതാണെന്നും വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്.