homemakers-fest
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച പി.ടി.എഫ്.എയുടെ നേതൃത്വത്തിലുള്ള ഓണം ട്രേ‌ഡ് ഫെയറിലെ തിരക്ക്

കൊച്ചി: ഓണാഘോഷത്തോട് അനുബന്ധിച്ച് എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ ആരംഭിച്ച ഹോംമേക്കേഴ്‌സ് ഫെസ്‌റ്റ് ശ്രദ്ധേയമാകുന്നു. രാവിലെ 11 മുതൽ രാത്രി 8.30 വരെയാണ് ഫെസ്‌റ്റ്. ഫെസ്‌റ്റിനോട് അനുബന്ധിച്ച് ബോംബൈ കോട്ടൺ ഫെസ്റ്റും ആരംഭിച്ചത് വിലക്കുറവിന്റെ വസ്ത്രവൈവിദ്ധ്യങ്ങളാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നത്.

ഓണപുടവ, കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും നിരവധി ഫാഷനുകളിലുള്ള വസ്ത്രങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. സാരികൾ, ചുരിദാർ, കുർത്തകൾ, വിവിധ കമ്പനികളുടെ ജീൻസ്, ടീ ഷർട്ട്, ഷർട്ട് തുടങ്ങിയവയുമുണ്ട്. മികച്ച ഓഫറുകളും ഡിസ്‌കൗണ്ടുകളും മേളയുടെ ആക‌ർഷണമാണ്. ഉപ്പേരി മുതൽ വുഡ് ഫർണീച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും അടക്കമുള്ള ഗൃഹോപകരണങ്ങളും വിവിധ ബ്രാന്റഡ് ഉത്പന്നങ്ങളുടെ വലിയൊരു നിരയും ഫെസ്‌റ്റിലുണ്ട്.

പന്തൽ ട്രേഡ് ഫെയർ അസോസിയേഷന്റെ (പി.ടി.എഫ്.എ) നേതൃത്വത്തിലുള്ള 19-ാമത്തെ ഫെസ്‌റ്റാണിത്. ഫെസ്‌റ്റിൽ 120 ഓളം കമ്പനികളാണ് പങ്കാളികളാകുന്നത്. മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. സെപ്‌തംബർ 9ന് മേള സമാപിക്കും.