ഇസ്ലാമാബാദ്: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയുമായുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ. ആദ്യം അണുവായുധം ഉപയോഗിക്കില്ലെന്ന് ഇമ്രാൻഖാൻ വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങളുള്ള രാജ്യങ്ങളാണ്. സംഘർഷം മൂർച്ഛിച്ചാൽ ലോകം അപകടത്തിലാകും. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആദ്യം അതുണ്ടാകില്ല- പാകിസ്ഥാനിൽ സിഖ് വിഭാഗത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഇമ്രാൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയെ ചുട്ടെരിക്കാൻ ശേഷിയുള്ള അണുവായുധങ്ങൾ തങ്ങളുടെ കൈയിലുണ്ടെന്ന് പാക് മന്ത്രി ഷെയ്ഖ് റാഷിദ് അഹ്മദ് പറഞ്ഞിരുന്നു. ആണവായുധങ്ങൾ ആദ്യം പ്രയോഗിക്കില്ല എന്ന ഇന്ത്യയുടെ ആണവ നയത്തിൽ മാറ്റം വന്നേക്കാമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞതിന് മറുപടിയായി ആയിരുന്നു പാക് മന്ത്രിയുടെ പ്രസ്താവന