thomas-joseph-

അബോധത്തിന്റെ പിടിയിൽ ആണ്ടുപോയ എഴുത്തുകാരൻ സ്‌നേഹസാന്ത്വനമേകാനുള്ള സുഹൃത്തുക്കൾ കൈകോർത്തു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് അബോധാവസ്ഥയിലായ കഥാകൃത്ത് തോമസ് ജോസഫിന് സഹയാമേകാനായി സുഹൃദ് കൂട്ടായ്മ അദ്ദേഹത്തിന്റെ നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നു

മൂന്നുവര്‍ഷം മുമ്പ് തോമസ് ജോസഫ് പൂർത്തിയാക്കിയ , 'അമ്മയുടെ ഉദരം അടച്ച്' എന്ന നോവലാണ് ഞായറാഴ്ച പ്രകാശനം ചെയ്തത്. വളഞ്ഞമ്പലത്തെ 'എന്റെ ഭൂമി' ആർട്ട് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരായ എൻ. ശശിധരൻ, ജമാൽ കൊച്ചങ്ങാടി, അയ്മനം ജോൺ, ജോർജ് ജോസഫ് കെ., ഷാജി ചെന്നൈ എന്നിവർ ചേർന്ന് പുസ്തകം പ്രകാശിപ്പിച്ചു.

തോമസ് ജോസഫിന്റെ തുടർചികിത്സയ്ക്കും കുടുംബ സഹായത്തിനുമായി പണം സ്വരൂപിക്കാനാണ് നോവൽ പ്രസിദ്ധീകരിച്ചത്. പി.എഫ്. മാത്യൂസ്, ജോൺ പോള്‍, എ.എസ്. പ്രിയ, തനൂജ ഭട്ടതിരി, വേണു വി. ദേശം, ബോണി തോമസ് തുടങ്ങിയവർ ടങ്ങില്‍ പങ്കെടുത്തു.

'വായനപ്പുര പബ്ലിക്കേഷൻസ്' പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 270 രൂപയാണ്. അച്ചടിച്ചെലവ് കിഴിച്ചുള്ള പണം മുഴുവൻ ചികിത്സാച്ചെലവിലേക്ക് നല്‍കും. പ്രകാശനത്തോടനുബന്ധിച്ചു തന്നെ മൂന്നൂറോളം പുസ്തകം വിറ്റു.