കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റർ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ കഴിഞ്ഞ വർഷം നൽകിയിരുന്ന ഗാർഹിക പീഡനക്കേസിൽ ആലിപ്പൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജമൈക്കയിൽ വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കുകയാണ് ഷമി ഇപ്പോൾ. കോടതിയിൽ ഹാജരായി ജാമ്യമെടുക്കാൻ ഷമിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഷമിക്കെതിരായ കുറ്റപത്രത്തിന്റെ പകർപ്പ് പരിശോധിച്ചതിന് ശേഷമേ നടപടി സ്വീകരിക്കൂ എന്ന് ബി.സി.സി.ഐ അറിയിച്ചു.