n-hari

പാല: പാലാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് എൻ. ഹരിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി. ബി.ജെ.പി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹരിയായിരുന്നു എൻ.ഡി.എ സ്ഥാനാർഥി. വെള്ളിയാഴ്ച ചേർന്ന എൻ.ഡി.എ യോഗം പാലായിൽ ബി.ജെ.പി സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചിരുന്നു. യോഗത്തിലുയർന്ന 3 പേരുകൾ ബി.ജെ.പി കേന്ദ്ര സമിതിക്കു സമർപിക്കുകയും ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജോസ് ടോം പുലിക്കുന്നേലിലെ കഴിഞ്ഞ ദിവസമാണ് കേരള കോൺഗ്രസ് പ്രഖ്യാപിച്ചത്.