വിശാലിനെ നായകനാക്കി സുന്ദർ സി. സംവിധാനം ചെയ്യുന്ന ആക് ഷനിൽ തമന്നയും ഐശ്വര്യ ലക്ഷ്മിയും നായികമാരാകുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ മാസ് ആക് ഷൻ ചിത്രമാണിത് . ഒരു മിലിട്ടറി കമാൻഡോ ഓഫീസറുടെ വേഷമാണ് വിശാലിന്. പല രംഗങ്ങളിലും ഡ്യൂപ്പില്ലാതെയാണ് വിശ്വാൽ അഭിനയിച്ചത് .ട്രൈഡണ്ട് ആർട്സിന്റെ ബാനറിൽ ആർ .രവീന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത് .
വിദേശരാജ്യങ്ങളായിരുന്നു പ്രധാന ലൊക്കേഷൻ. ജയ്പൂർ , ഋഷികേശ് ,ഡെറാഡൂൺ ,ഹൈദരാബാദ് ,ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണം ഉണ്ടായിരുന്നു.അയോഗ്യക്കുശേഷം ഈ വർഷം തിയേറ്ററിൽ എത്തുന്ന വിശാലിന്റെ രണ്ടാമത്തെ ചിത്രമാണിത്.അതേസമയം ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രമാണിത്.ധനുഷിന്റെ നായികയായി സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തിലും ഐശ്വര്യ ലക്ഷ്മി അഭിനയിക്കുന്നുണ്ട്. ഓണം റിലീസായ പൃഥിരാജിന്റെ ബ്രദേഴ്സ് ഡേയിൽ നായികമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി.