ന്യൂഡൽഹി: മുംബയിൽ ഒ.എൻ.ജി.സിയുടെ ഗ്യാസ് പ്ലാന്റിൽ വൻ തീപ്പിടിത്തം. ഇന്ന് രാവിലെയുണ്ടായ തീപിടിത്തത്തിൽ അഞ്ചു പേർ മരിച്ചതായാണ് റിപ്പോർട്ട്. എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഏഴ് മണിയോടെയാണ് മുംബയിൽ നിന്ന് 45 കിലോമീറ്റർ അകലെ ഉറാനിലെ പ്ലാന്റിൽ അഗ്നിബാധയുണ്ടായത്.
പ്ലാന്റിലെ ചൂടുവെള്ളം പോകുന്ന ഡ്രൈനേജിലാണ് തീപിടിത്തമുണ്ടായത്. തീപ്പടർന്നതോടെ ഈ പ്ലാന്റിലെ വാതകം 330 കിലോമീറ്റർ അകലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. തീകെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഉറാൻ, പനവേൽ, നെരൂൾ, ജെ.എൻ.പി.ടി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.