jaishankar

ശ്രീനഗർ: ജമ്മുകാശ്മീരിൽ ഇന്റർനെറ്റ്-മൊബൈൽ ഫോൺ സേവനം റദ്ദാക്കിയത് ഭീകരവാദികളുടെ ആശയവിനിമയം തടയുന്നതിന് വേണ്ടിയായിരുന്നെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ മേഖലയിലെ നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തുമെന്ന ആത്മവിശ്വാസവും ജയ്ശങ്കർ പ്രകടിപ്പിച്ചു. ബെൽജിയത്തിലെ ബ്രസലിൽ ഒരു മാസികയ്ക് നൽകിയ അഭിമുഖത്തിലാണ് ജയ്ശങ്കർ ഇന്റർനെറ്റ്-മൊബൈൽ ഫോൺ സേവനങ്ങൾ റദ്ദാക്കിയ നടപടിയെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.

മുഴുവൻ കാശ്മീരിനെ ബാധിക്കാത്ത രീതിയിൽ ഭീകരവാദികൾ തമ്മിലുള്ള ആശയവിനിമയത്തെ മാത്രം തടയുകയെന്നത് ബുദ്ധമുട്ടുള്ള കാര്യമാണ്. ജനങ്ങൾക്ക് ഇന്റർനെറ്റ്-മൊബൈൽ ഫോൺ സൗകര്യവും ഉറപ്പുവരുത്തി എങ്ങനെയാണ് തീവ്രവാദികളുടെയും തലവൻമാരുടെയും ആശയവിനിമയം തടയുക? ഇത് സാദ്ധ്യമായ കാര്യമല്ല- ജയശങ്കർ ചോദിച്ചു.

പ്രത്യേക പദവി റദ്ദാക്കിയതിനെ പിന്നാലെ കാശ്മീരിലെ സുരക്ഷ കാര്യങ്ങളെ കുറിച്ച് അമേരിക്ക ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഉത്കണ്ഡ പ്രകടിപ്പിച്ചിരുന്നു. അതേസമയം, പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെയാണ് കാശ്മീരിലെ ഇന്റർനെറ്റ്-മൊബൈൽ ഫോൺ സേവനം സർക്കാർ റദ്ദാക്കിയത്. പിന്നീട് ഘട്ടം ഘട്ടമായി പലയിടങ്ങളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചു. സംസ്ഥാനത്തെ മുൻമുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മുഫ്തി മുഹമ്മദ് സെയ്ദിയും ഉൾപ്പെടെയുള്ള നേതാക്കളെ മുൻകരുതൽ നടപടിയെന്ന നിലയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കാശ്മീരിലെ വീട്ടിലെത്തി സന്ദർശിച്ചത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഒരു സഹായിയോടൊപ്പമാണ് യെച്ചൂരി തരിഗാമിയുടെ വീട്ടിലെത്തിയത്.