kovalam-

ലോക പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കോവളം. കേരളത്തിലെത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികൾ ഇവിടത്തെ പഞ്ചാരമണൽ തീരത്ത് എത്താതെ മടങ്ങാറില്ല. എന്നാൽ കാശ്മീരിന്റെ പേരിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദികൾ കടൽമാർഗം രാജ്യത്തേക്ക് കടക്കുവാൻ ശ്രമിക്കുമെന്ന് സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കോവളത്തിന്റെ സുരക്ഷ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ ചുമതലയിലാക്കണമെന്ന് ആവശ്യപ്പെടുകയാണ് കെ.ജി.പരമേശ്വരൻ നായർ. കേരളകൗമുദിയിലെഴുതിയ ലേഖനത്തിലാണ് കോവളത്തിന്റെ പ്രത്യേകത വിഖ്യാതമായ ടൂറിസ്റ്റ് കേന്ദ്രമെന്നതുമാത്രമല്ലെന്നും അതിലുപരി ദേശീയവും സുരക്ഷാസംബന്ധവുമായ പ്രാധാന്യംകൂടി കോവളം കടൽത്തീരത്തിനുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നത്. കടലിലേക്ക് തള്ളിനിൽക്കുന്ന വിശാലമായൊരു മുനമ്പാണ് ഈ സ്ഥലം. കേരളത്തിന്റെ തലസ്ഥാന നഗരിക്ക് വളരെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന കോവളത്തിന്റെ വടക്കുഭാഗത്ത് അന്താരാഷ്ട്ര വിമാനത്താവളവും ബഹിരാകാശ ഗവേഷണ കേന്ദ്രവും. സ്ഥിതി ചെയ്യുന്നുവെന്നതും ഈ പ്രദേശത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതാണ്.

ലേഖനത്തിന്റെ പൂർണരൂപം വായിക്കാം

കോവളത്ത് വേണം നിതാന്ത ജാഗ്രത