psc

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ പ്രതികളായ കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പ് കേസിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് ക്രൈബ്രാഞ്ച് അന്വേഷിക്കുന്നു. ഇതിനായി ഉദ്യോഗസ്ഥരുടെ പട്ടിക അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. വേണ്ടിവന്നാൽ ഇവരെ ക്രൈബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് ചോദ്യം ചെയ്യും.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇൻവിജിലേറ്റർമാരുടെ മോഴിയെടുത്തിരുന്നു. പി.എസ്.സിയുടെ മറ്റ് റാങ്ക് പട്ടികകളും പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം നടന്ന കെ.എ.പി ബെറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ ഏതെങ്കിലും രീതിയിലുള്ള തട്ടിപ്പ് നടന്നിട്ടുണ്ടോയെന്നാണ് ക്രൈബ്രാഞ്ച് പരിശോധിക്കുന്നത്. കോപ്പിയടിച്ചാണ് പരീക്ഷയെഴുതിയതെന്ന് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളായ ശിവരഞ്ജിത്തും നസീമും സമ്മതിച്ചിരുന്നു.