1. നവി മുംബയിലെ ഒ.എന്‍.ജി.സി പ്ലാന്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. മുംബയ് നഗരത്തിന് അടുത്തുള്ള ഉറന്‍ എന്ന പ്രദേശത്തെ ഗ്യാസ് പ്ലാന്റില്‍ ഇന്നു പുലര്‍ച്ചെ ആണ് അപകടം ഉണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍. തീ നിയന്ത്രണ വിധേയം ആക്കാനുള്ള ശ്രമം തുടരുകയാണ്.
2. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പ്ലാന്റിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ഉള്ള പ്രദേശം പൊലീസ് സീല്‍ ചെയ്തു. പ്ലാന്റില്‍ ഗ്യാസും എണ്ണയും കടത്തി വിടുന്ന കുഴലിലാണ് തീപിടുത്തം ഉണ്ടായത് എന്നാണ് ഒ.എന്‍.ജി.സി അധികൃതര്‍ പറയുന്നത്. പ്രകൃതിദത്ത വാതകവും ക്രൂഡ് ഓയിലും ഉത്പാദിപ്പിക്കുന്ന ഇന്ത്യയിലെ എറ്റവും വലിയ കമ്പനിയാണ് ഒ.എന്‍.ജിസി.
3. സുപ്രീം കോടതിയില്‍ വീണ്ടും സീനിയോറിറ്റി വിവാദം. സീനിയോറിറ്റി മറികടന്നുള്ള നിയമനത്തിന് എതിരെ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍. വിയോജിപ്പ് രേഖപ്പെടുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ജസ്റ്റിസ് കൗള്‍ കത്ത് അയച്ചു. കൊളീജിയത്തിന്റെ പുതിയ ശുപാര്‍ശയില്‍ ആണ് എതിര്‍പ്പ്. നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാര്‍ ആക്കണം. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ നിയമനവും ആയി ബന്ധപ്പെട്ടാണ് കത്ത്.
4. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്, മഹാരാജാസ് മുതല്‍ തൈക്കുടം വരെയുള്ള പുതിയ പാത. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി മുഖ്യ അതിഥി ആയ ഉദ്ഘാടന ചടങ്ങില്‍, വാട്ടര്‍ മെട്രോ ടെര്‍മിനലിന്റെയും പേട്ട എസ്.എന്‍ ജംഗ്ഷന്‍ മെട്രോ പാതയുടെ നിര്‍മ്മാണ ഉദ്ഘാടനവും നടന്നു. ഉച്ചക്ക് ശേഷം ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ സാന്നിധ്യത്തില്‍ നഴ്സുമാര്‍ക്കായി പ്രത്യേക സര്‍വീസും ഒരുക്കുന്നുണ്ട്. പുതിയ 5 മെട്രോ സ്റ്റേഷനുകളിലും അവസാന വട്ട മിനുക്കു പണികള്‍ പുരോഗമിക്കുക ആണ്
5. ഉദ്ഘാടനം പ്രമാണിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ ഇളവും സൗജന്യ പാര്‍ക്കിങ്ങും പ്രഖ്യാപിച്ച് ഇരിക്കുക ആണ് കെ.എം.ആര്‍.എല്‍. അഞ്ചര കിലോമീറ്റര്‍ പാതയില്‍ പരിശോധന നടത്തിയ ശേഷം മെട്രോ റെയില്‍ സേഫ്ടി കമ്മിഷണര്‍ പുതിയ പാതയ്ക്ക് അന്തിമ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ആണ് നാളെ മുതല്‍ പുതിയ പാതയില്‍ സര്‍വീസ് ആരംഭിക്കാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിച്ചത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ടാഴ്ചത്തേക്ക് മെട്രോയുടെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവാണ് വരുത്തിയിട്ടുള്ളത്.
6. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം രണ്ട് രീതിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ചിഹ്നത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണിത്. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ആദ്യ പത്രിക നല്‍കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രണ്ടാമത്തെ പത്രിക നല്‍കും.
7. അതേസമയം, രണ്ടില ചിഹ്നത്തില്‍ കേരള കോണ്‍ഗ്രസില്‍ പോര് നില നിലല്‍ക്കുന്നതിനാല്‍ പാര്‍ട്ടി ഭരണഘടന പ്രകാരം ചിഹ്നം അനുവദിക്കേണ്ടത് താനെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പി.ജെ ജോസഫിന്റെ കത്ത് നല്‍കിയിരുന്നു. രണ്ടില ചിഹ്നം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ജോസ് കെ.മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ജോസഫ് വിശദീകരണം നല്‍കിയത്
8. യു.ഡി. എഫിന്റെ പഞ്ചായത്ത് തല കണ്‍വന്‍ഷനുകള്‍ ഇന്നും നാളെയും നടക്കും. ഇടത് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആയി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് പാലായില്‍ എത്തും. നാളെ മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തില്‍ എത്തും. എല്‍. ഡി.എഫ് കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
9. പാകിസ്ഥാന്‍ ഒരിക്കലും ഇന്ത്യയുമായി യുദ്ധത്തിന് തുടക്കം ഇടില്ലെന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനും ഇന്ത്യയും ആണവ ശക്തികളാണ്. സംഘര്‍ഷം മൂര്‍ച്ഛിച്ച് യുദ്ധത്തിലേക്ക് പോയാല്‍ ലോകത്തിന് ആകെ അത് ദോഷം ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍. പ്രതികരണം, കാശ്മീര്‍ വിഷയത്തില്‍ ഇരു രാജ്യങ്ങളും ആയി യുദ്ധസമാന സാഹചര്യം നില നില്‍ക്കവെ. യുദ്ധം ഒന്നിനും പരിഹാരം അല്ലെന്നും കൂട്ടിച്ചേര്‍ക്കല്‍
10. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാകിസ്ഥാന്റെ കൈവശം ഉണ്ടെന്ന അവകാശ വാദവും ആയി പാക് റയില്‍വെ മന്ത്രി റാഷിദ് അഹമ്മദ് ഇന്നലെ രംഗത്ത് എത്തിയിരുന്നു. പാകിസ്ഥാന്‍ ഈ ആണവ ബോംബ് വര്‍ഷിച്ചാല്‍ ഇന്ത്യയെ 22 കഷ്ണങ്ങളാക്കി മാറ്റാം എന്നും അവകാശവാദം ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ ഏത് പ്രദേശത്തെയും ലക്ഷ്യം വയ്ക്കാനും തകര്‍ക്കാനും ശേഷിയുള്ള 125 മുതല്‍ 250 ഗ്രാം ആറ്റം ബോംബുകള്‍ പാക്കിസ്ഥാന്റെ കൈയ്യിലുണ്ട് എന്ന് ഓര്‍ക്കണം എന്നും പാക് മന്ത്രി പറഞ്ഞിരുന്നു
11. കിംഗ്സ്റ്റന്‍ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 257 റണ്‍സിന് തകര്‍ത്ത ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി. 478 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 210 റണ്‍സിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 50 റണ്‍സെടുത്ത ബ്രൂക്ക്സ് മാത്രമാണ് കരീബിയന്‍ നിരയില്‍ പൊരുതിയത്. ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ 28-ാം ടെസ്റ്റ് വിജയമാണ്. വിജയ കണക്കില്‍ ധോണിയെ പിന്തള്ളിയ കൊഹ്ലി ഇന്ത്യക്കായി ഏറ്റവും അധികം ടെസ്റ്റ് വിജയിക്കുന്ന ക്യാപ്റ്റനായി. പരമ്പര ജയത്തോടെ 120 പോയിന്റുമായി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തെത്തി.
|