aa-rahim

വിലകൊടുത്തു വാങ്ങാവുന്ന ഒരു ഉത്പന്നമായി കോൺഗ്രസ് പാർട്ടി മാറിയെന്ന് ഡി.വൈ.എഫ്.വൈ സംസ്ഥാന സെക്രട്ടറി എ.എ.റഹീം. കോൺഗ്രസിന്റെ യുവമുഖമായ ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിവിടുമെന്ന പ്രചരണം ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് എ.എ.റഹീം ഇത്തരത്തിൽ അഭിപ്രായം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി ഒഴിഞ്ഞപ്പോൾ പകരം ആ സ്ഥാനത്തേയ്ക്ക് ജ്യോതിരാദിത്യ സിന്ധ്യയെ പരിഗണിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ പിന്നീട് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി കൂടി സോണിയാഗാന്ധിയെ ഇടക്കാല അദ്ധ്യക്ഷയാക്കുകയായിരുന്നു. മദ്ധ്യപ്രദേശിലെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ഭീഷണിമുഴക്കിയതായിട്ടാണ് ഇപ്പോൾ വാർത്തകൾ പുറത്തുവരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു കോൺഗ്രസ്സ് ദേശീയ നേതാവ് കൂടി പാർട്ടി വിടുമെന്ന് വാർത്തകൾ വരുന്നു. ഇക്കുറി ജ്യോതിരാധിത്യ സിന്ധ്യയാണ് സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ പാർട്ടി വിടുമെന്ന് വാർത്തകൾ കേൾക്കുന്നത്.

ആരാണ് ജ്യോതിരാധിത്യ സിന്ധ്യ?
എ ഐ സി സി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിരുന്നവരിൽ ഒരാൾ !!.
വില കൊടുത്തു വാങ്ങാവുന്ന ഒരു ഉൽപ്പന്നം മാത്രമായി കോൺഗ്രസ്സ് മാറി.

സ. ഓമനക്കുട്ടന്റെ രാഷ്ട്രീയം പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.
ഇടതും വലതും ഒരുപോലെയല്ല, സിന്ധ്യയെന്ന കോൺഗ്രസ്സിന്റെ ദേശീയ നേതാവിൽ നിന്നും ഒരു സാധാരണ ചേർത്തലക്കാരനിലേക്കുള്ള ദൂരമാണ് ഇന്നത്തെ ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വ്യത്യസ്തത.