pak

ഇസ്ലമാബാദ്: അമേരിക്കൻ പോൺതാരം ജോണി സിൻസിനെ കാശ്‌മീരി യുവാവാക്കി ചിത്രീകരിച്ച് ഇന്ത്യയിലെ മുൻ പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബസീതിന്റെ റീട്വീറ്റ്. കാശ്മീരി യുവാവിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തിൽ നഷ്ടപ്പെട്ടെന്നും. ഇതിനെതിരെ പ്രതികരിക്കണമെന്നുമാണ് അബ്ദുൾ ബസീത് റീട്വീറ്റ് ചെയ്തത്. എന്നാൽ യഥാർത്ഥത്തിൽ ജോണി സിൻസ് അഭിനയിച്ച പോൺ ചിത്രത്തിലെ ഒരു രംഗമായിരുന്നു അത്. അബദ്ധം പറ്റിയതാണെന്ന് മനസിലാതോടെ അബ്ദുൾ ബസീത് ട്വീറ്റ് പിൻവലിച്ചു.

പാകിസ്ഥാൻ മാദ്ധ്യമപ്രവത്തക നൈല ഇനായത്താണ് പാക് ഹൈക്കമ്മീഷണർക്ക് പിണഞ്ഞ അബദ്ധം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. അബുദുൾ ബസീത് പങ്കുവച്ച ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടും നൈല പങ്കുവച്ചിട്ടുണ്ട്. കാശ്മീരിലെ അനന്ത്നാഗിലെ യൂസഫ് എന്ന യുവാവാണിതെന്നും അദ്ദേഹത്തിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലാറ്റാക്രമണത്തിൽ നഷ്ടപ്പെട്ടെന്ന ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് യഥാർത്ഥത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു അബ്ദുൾ ബസീത് റീട്വീറ്റ് ചെയ്തത്. ഇത് ആദ്യമായല്ല പാകിസ്ഥാനിൽ നിന്നും ഇങ്ങനെയുള്ള അബദ്ധങ്ങൾ സംഭവിക്കുന്നത്.

Former Pakistani high commissioner to India Abdul Basit, mistakes Johnny Sins for a Kashmiri man who lost vision from pellet. Unreal times these, really. pic.twitter.com/9h1X8V8TKF

— Naila Inayat नायला इनायत (@nailainayat) September 2, 2019

അതേസമയം, ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞതോടെ പാകിസ്ഥാൻ ഇന്ത്യൻസ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും യാഥാർത്ഥ്യം പാക്കിസ്ഥാൻ ഉൾക്കൊള്ളണമെന്നുമായിരുന്നു ഇന്ത്യയുടെ പ്രതികരണം.