gulf

ജീവിത പ്രാരാബ്ദങ്ങളെ തുടർന്ന് വീടും നാടും ഉപേക്ഷിച്ച് വിദേശങ്ങളിൽ ജോലി തേടിപോയവരാണ് മലയാളികളിൽ നല്ലൊരു ഭാഗവും. പ്രവാസികളെന്ന് ഓമനപ്പേരിൽ വിളിക്കുന്ന ഇവരിൽ കൂടുതൽ പേരും ജോലി തേടി ഗൾഫ് മേഖലയിലാണ് പോകുന്നത്. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി തേടുന്നവർക്ക് തിരികെ നാട്ടിലെത്തിയാൽ അറുപതു വയസ് കഴിയുമ്പോൾ മുതൽ പെൻഷൻ നൽകുന്ന സർക്കാർ പദ്ധതി നിലവിലുണ്ട്. ഇതിനായി ജോലി ചെയ്യുന്ന കാലത്ത് തുച്ഛമായ ഒരു തുക ക്ഷേമനിധിയിൽ അടയ്ക്കുകയാണ് ചെയ്യേണ്ടത്. വിദേശത്ത് ജോലി ചെയ്യുന്നവർ പ്രതിമാസം മുന്നൂറ് രൂപയും തിരികെ നാട്ടിൽ എത്തുന്നവർ നൂറു രൂപയുമാണ് നൽകേണ്ടത്. ഇപ്രകാരം നൽകിയാൽ അറുപത് വയസു മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും.

അഞ്ചു വർഷത്തിൽ കൂടുതൽ ക്ഷേമനിധിയിൽ വിഹിതം അടയ്ക്കാനായാൽ അപ്രകാരം അടച്ച ഓരോ വർഷത്തിനും മിനിമം പെൻഷൻ തുകയുടെ മൂന്ന് ശതമാനം അധിക പെൻഷന് അർഹത ഉണ്ടായിരിക്കും. പക്ഷേ മൊത്തം പെൻഷൻ മിനിമം പെൻഷന്റെ ഇരട്ടിയിൽ കൂടാൻ പാടില്ലെന്നൊരു ചട്ടവുമുണ്ട്. പെൻഷൻ ഉള്ളയാൾ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് നിബന്ധനങ്ങൾക്ക് വിധേയമായി പെൻഷൻ ലഭിക്കും. പെൻഷൻ തുകയുടെ 50 ശതമാനം ആണ് ഇങ്ങനെ ലഭിക്കുക.

cash

ക്ഷേമനിധിയിൽ എങ്ങനെ അംഗമാവാം

www.pravasiwelfarefund.org എന്ന വെബ്‌സൈറ്റ് മുഖേന അംഗത്വത്തിനായി അപേക്ഷ നൽകാം. ഓരോ വിഭാഗത്തിൽപെട്ടവരും പ്രത്യേക
ഫോം നൽകണം. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം പാസ്‌പോർട്ടിന്റെയും വിസയുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പും പണം അടച്ചതിന്റെ രസീത് നമ്പരും നൽകണം. നോർക്ക റൂട്ട്സ് ഐഡി നമ്പരും നൽകണം. നോർക്ക റൂട്ട്സ് ഐഡി നമ്പർ ഉള്ളവർ പകർപ്പ് ഹാജരാക്കേണ്ടതില്ല. തിരിച്ചു വന്നവരും ഇന്ത്യയിൽ ജോലി നോക്കുന്നവരും സാക്ഷ്യപത്രങ്ങൾ ഹാജരാക്കണം.


ആനുകൂല്യങ്ങൾ ഇനിയുമുണ്ട്

cash