സുന്ദരികളുടെ പ്രധാന പ്രശ്നമാണ് കഴുത്തിലെ കറുപ്പുനിറം. മുഖം മാത്രം വെളുത്തിരിക്കും, കഴുത്ത് ആകെക്കൂടി ഇരുണ്ട് കരുവാളിച്ച് പെട്ടെന്ന് കാണുന്നവിധമായിരിക്കും. പിന്നെങ്ങനെ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങും. അല്പം ശ്രദ്ധിച്ചാൽ ഈ കറുപ്പിനെയൊക്കെ നിയന്ത്രിക്കാവുന്നതേയുള്ളൂ. അമിതമായി വെയിലേൽക്കാതിരിക്കുക എന്നതാണ് ആദ്യപടി. പയറുപൊടിയിൽ നാരങ്ങാനീര് ചേർത്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തിന് താഴെ നിന്നും മുകളിലേക്ക് മസാജ് ചെയ്യുക.
കല്ലുപ്പ് പൊടിച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച് കഴുത്തിൽ പുരട്ടുക, ഇരുപത് മിനിട്ടിനുശേഷം കഴുകി കളയുക. നാരങ്ങാത്തോട് ഉപയോഗിച്ച് കഴുത്ത് താഴെ നിന്നും മുകളിലേക്ക് മൃദുവായി ഉഴിയുക. ഒരു ടീസ്പൂൺ ബദാം ഓയിലും കാൽ കപ്പ് തൈരും ചേർത്ത് മിശ്രിതമാക്കി കഴുത്തിൽ പുരട്ടുക, 20 മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകുക.
ഓറഞ്ചുനീര് കഴുത്തിൽ പുരട്ടുക, പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക. രണ്ട് ടീസ്പൂൺ ഉലുവപ്പൊടി കാൽകപ്പ് തൈരിൽ ചേർത്ത് മിശ്രിതമാക്കി കഴുത്തിൽ പുരട്ടുക, ഇരുപത് മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തിൽ കഴുകുക.