nadal

യു എസ്. ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ റാഫേൽ നദാൽ പ്രവേശിച്ചിരിക്കുകയാണ്. മൂന്ന് തവണ യു.എസ്. ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ നദാൽ, ഇത്തവണ നാലാമത് കിരിടം നേടുമോയെന്നല്ല, മറ്റൊരു കാര്യമാണ് ഒരു വിഭാഗം ആരാധകർക്ക് അറിയേണ്ടത്.

മൂന്ന് കുട്ടികൾ വരെ വേണമെന്ന് പണ്ട് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. അതിനെപ്പറ്റിയാണ് ആരാധകർക്ക് അറിയേണ്ടത്. കഴിഞ്ഞ പതിനാല് വർഷമായി മരിയ ഫ്രാൻസിസ്കയുമായി ‌ഡേറ്റിംഗിലാണ് താരം. എന്നിട്ടും എന്തുകൊണ്ട് ഇവർക്ക് കുഞ്ഞുങ്ങളില്ല എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

താരത്തിന് മുപ്പത്തിമൂന്ന് വയസായെങ്കിലും ഇരുവരുടേയും വിവാഹം ഇതുവരെ ഔദ്യോഗികമായി കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ അതിനെപ്പറ്റിയും കുഞ്ഞിനെപ്പറ്റിയും വെളിപ്പെടുത്തിയിരിക്കുകയാണ് നദാൽ. ടെന്നിസാണ് തനിക്കിപ്പോൾ പ്രധാനമെന്നും,​ അതിന് വേണ്ടി പൂർണമായി സമർപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമമാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.