salman-rushdi-

ലണ്ടൻ: ലോകപ്രശസ്ത ഇന്ത്യൻ സാഹിത്യകാരൻ സൽമാൻ റുഷ്ദിയുടെ ക്യുയിചോട്ടേ എന്ന കൃതി ഈ വർഷത്തെ മാൻ ബുക്കർ പ്രൈസിന്റെ അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടി. മുമ്പ്, 1981ൽ റുഷ്ദിയുടെ മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന കൃതിക്ക് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു. റുഷ്ദിയെക്കൂടാതെ, മാർഗരറ്റ് ആറ്റ്‌വുഡ് ( ദ ടെസ്റ്റമെന്റ്സ്), ലൂസി എൽമാൻ (ഡക്സ്, ന്യൂബെറി പോർട്ട്), ബെർനാർഡൈൻ എവരിസ്റ്റോ (ഗേൾ, വുമൻ, അതർ), എലിഫ് ഷഫാക്ക് ( ടെൻ മിനിറ്റ്സ് 38 സെക്കന്റ്സ് ഇൻ ദിസ് സ്ട്രേഞ്ച് വേൾഡ്) എന്നിവരുടെ കൃതികളും അന്തിമ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. വരുന്ന ഒക്ടോബർ 14ന് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സാഹിത്യകാരന്മാർക്ക് 2,500 പൗണ്ടും പുരസ്കാര ജേതാവിന് 50,000 പൗണ്ടും സമ്മാനത്തുകയായി ലഭിക്കും.