ഈ വാരം ഓ മൈ ഗോഡ് സംഘം പ്ലാൻ ചെയ്തത് ഒരു യൂടൂബ് ചാനലിന് വേണ്ടി മീൻ മപ്പാസ് ഉണ്ടാക്കുന്ന രീതിയാണ്.മലപ്പുറത്തെ പോലീസുകാരനായ ഭർത്താവ് സ്കൂൾ ടീച്ചറായ ഭാര്യയ്ക്ക് കൊടുത്ത പണിയുടെ രസമുള്ള കഥയാണിത്.
കോഴിക്കോട്ടെ സ്കൂളിലെ ഹൈസ്കൂൾ അദ്ധ്യാപികയായ ഭാര്യയെ ഭർത്താവ് മലപ്പുറം വെറ്റിലപാറയിലെ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തുന്നു. അപ്പോഴേയ്ക്കും യൂടൂബ് സംഘം വീട്ടിൽ എത്തുന്നു.പിന്നീട് ചാലിയാർ പുഴയുടെ കൈവഴിയായ പുഴയിൽ മീനിനെ പിടിക്കാൻ പോകുന്നതും പിന്നീട് ഒരാൾ കൊണ്ടുവരുന്ന മീനിനെ പിടിച്ച് പാചകം ചെയ്യുന്നതുമാണ് കഥ. ഒടുവിൽ കറി വച്ച മീനിന്റെ ഉടമ എന്ന പേരിൽ ഒരാൾ മീൻ കൊണ്ടുവന്ന് കറി വയ്ക്കാൻ കൊടുത്ത ആളിനേയും കൊണ്ട് വരുന്നു. പിന്നീട് ഉണ്ടാവുന്ന രംഗങ്ങളാണ് ഭാര്യയ്ക്ക് കൊടുക്കുന്ന പണി .