ambareesh

തിരുവനന്തപുരം: 22 വർഷമായി കളരിപ്പയറ്റ് അഭ്യസിക്കുകയാണ് അംബരീഷ് കെ.കെ. താൻ പഠിച്ച വിദ്യയും സ്വായത്തമാക്കിയ മുറകളും മറ്റുള്ളവരിലേക്ക് പകർന്നു നൽകാനായി ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻ അംബരീഷ് കണ്ടെത്തിയ മാർഗമാണ് രണ്ടു ദിവസം നീളുന്ന വർക്ക്ഷോപ്പ് നടത്തുകയെന്നത്. കവടിയാറിലെ ലക്ഷി എൻ മേനോൻ മെമ്മോറിയൽ ബിൽഡിങ്ങിൽ അംബരീഷ് സംഘടിപ്പിച്ച കളരി വർക്ക്ഷോപ്പിൽ നാല് മുതൽ 50 വരെ പ്രായമുള്ള 35 വിദ്യാർത്ഥികളാണ് പങ്കെടുത്തത്.

ambareesh

രണ്ട് ദിവസം കൊണ്ട് മാത്രം കളരി വിശദമായി പഠിക്കാൻ ഒരിക്കലും സാധിക്കില്ല. അതുകൊണ്ട് തന്റെ വിദ്യാർത്ഥികൾക്ക് കളരിയിൽ താത്പര്യം ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടി അടിസ്ഥാന മുറകളാണ് അംബരീഷ് ഇവർക്ക് പറഞ്ഞുകൊടുത്തത്. പത്താം വയസിൽ അച്ഛന്റെ നിർദ്ദേശ പ്രകാരമാണ് വിനോദ് കുമാർ ഗുരുക്കളുടെ അടുത്ത് അംബരീഷ് കളരി അഭ്യസിക്കാൻ ആരംഭിച്ചത്. അച്ഛന്റെ മരണശേഷമാണ് ഇദ്ദേഹം കളരി അഭ്യാസം ഗൗരവമായി എടുത്തത്. 2013-14ൽ നടന്ന ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിലാണ് വാളും പരിചയും ഉപയോഗിച്ച് കൊണ്ടുള്ള മത്സര വിഭാഗത്തിൽ അംബരീഷ് ജേതാവാകുന്നത്. 2016ൽ അന്നത്തെ രാഷ്‌ട്രപതി പ്രണബ് മുഖർജിയിൽ നിന്നും അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു.

ambareesh