കൊച്ചി: കോയമ്പത്തൂർ കാരി മോട്ടോർ സ്‌പീഡ്‌വേയിൽ നടന്ന ജെ.കെ.ടയർ ദേശീയ റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ട് മത്സരത്തിൽ ചെന്നൈയുടെ രാഗുൽ രംഗസാമിക്ക് മുന്നേറ്റം. ഇന്നലെ എൽ.ജി.ബി ഫോർമുല-4 രണ്ടാം റേസിൽ രണ്ടാമത് ഫിനിഷ് ചെയ്ത എം സ്‌പോർട്‌സിന്റെ രംഗസാമി മൂന്നാം റേസിൽ മുന്നിലെത്തി പതിനെട്ട് പോയിന്റുകൾ നേടി. മലയാളി താരം ദിൽജിത് ടി.എസാണ് ആദ്യ റേസിൽ ഒന്നാമനായി ഫിനിഷ് ചെയ്തത്. രാഗുൽ രംഗസാമിയാണ് (47 പോയിന്റ്) രണ്ടു റൗണ്ട് പിന്നിടുമ്പോൾ കിരീട പോരാട്ടത്തിൽ മുന്നിൽ.