തമിഴ്നാട് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് ബോർഡ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ 2340 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ആർട്സ് ആൻഡ് സയൻസ്, എജ്യുക്കേഷൻ കോളേജുകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനമാണ്.യോഗ്യത: അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് യു.ജി.സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം.തമിഴ് സംസാരിക്കാനും എഴുതാനും തമിഴ് മീഡിയത്തിൽ പഠിപ്പിക്കാനും അറിയാവുന്നരാകണം അപേക്ഷകർ.
പത്താംക്ലാസ്/ പ്ലസ്ടു വരെ തമിഴ് പഠിക്കാത്തവർ തമിഴ്നാട് പി.എസ്.സി നടത്തുന്ന ലാംഗ്വേജ് ടെസ്റ്റിൽ ജയിക്കണം.ശമ്പളം: 57,700 - 1,82,400 രൂപ (ലെവൽ 10)അപേക്ഷ: സെപ്റ്റംബർ 24 വരെwww.trb.tn.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി., എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 300 രൂപ.ഒഴിവുള്ള വിഷയങ്ങളും മറ്റ് വിശദവിവരങ്ങൾക്കുംവെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിളിക്കുന്നു, ഹിന്ദി ട്രാൻസ്ലേറ്റർ
ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ഹിന്ദി പ്രാധ്യാപക് തുടങ്ങി ഗ്രൂപ്പ് ബി തസ്തികകളിൽ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ssc.nic.in വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി സെപ്റ്റംബർ 26 വൈകിട്ട് അഞ്ച്. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഒഴിവ്. ഉയർന്ന പ്രായം 30, 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യത ഇംഗ്ലീഷ് മാധ്യമമായോ നിർബന്ധവിഷയമായോ തെരഞ്ഞെടുത്തോ ബിരുദതലത്തിൽ പഠിച്ച് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം/ഹിന്ദി മാധ്യമമായോ നിർബന്ധവിഷയമായോ തെരഞ്ഞെടുത്തോ ബിരുദതലത്തിൽ പഠിച്ച് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം/ഇംഗ്ലീഷും ഹിന്ദിയും മാധ്യമമായോ നിർബന്ധവിഷയമായോ തെരഞ്ഞെടുത്തോ ബിരുദതലത്തിൽ പഠിച്ച് മറ്റുവിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയവർക്കും അപേക്ഷിക്കാം.ഓരോ തസ്തികക്കും നിഷ്കർഷിച്ചിട്ടുള്ള യോഗ്യത, പ്രായം മറ്റുവിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും. കേരളം, കർണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർ കേരള‐കർണാടക റീജണിലാണ് ഉൾപ്പെടുക. ബംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. ഒബ്ജക്ടീവ് മാതൃകയിലുള്ള കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, വിവരണാത്മക പരീക്ഷ, യോഗ്യതാ രേഖകളുടെ പരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
നേവൽ ഡോക്യാർഡ് സ്കൂളിൽ 1233 അപ്രന്റിസ്
മുംബൈയിലെ നേവൽ ഡോക്ക്യാർഡിനു കീഴിലുള്ള ഡോക്ക്യാർഡ് അപ്രന്റിസ് സ്കൂളിൽ വിവിധ ട്രേഡുകളിൽ അപ്രന്റിസ്ഷിപ്പിന് ഐടിഐക്കാർക്ക് അവസരം. ഉടൻ വിജ്ഞാപനമാകും. ഡെസിഗ്നേറ്റഡ്, നോൺ ഡെസിഗ്നേറ്റഡ് ട്രേഡുകളിലായി ആകെ 1233 ഒഴിവുകളാണുള്ളത്. യോഗ്യത: 10ാംക്ളാസ്, പ്ളസ് ടു, ഐടിഐ. ഒന്ന്/രണ്ട് വർഷമാണു പരിശീലനം. സ്ത്രീകൾക്കും അപേക്ഷിക്കാം. ബോയിലർ മേക്കർ, ഗ്യാസ് ടർബൈൻ ഫിറ്റർ, മെഷിനറി കൺട്രോൾ ഫിറ്റർ, ഹോട്ട്ഇൻസുലേറ്റർ, കംപ്യൂട്ടർ ഫിറ്റർ, ഇലക്ട്രോണിക് ഫിറ്റർ, ഗൈറോ ഫിറ്റർ, റഡാർ ഫിറ്റർ, റേഡിയോ ഫിറ്റർ, സോണർ ഫിറ്റർ, വെപ്പൺ ഫിറ്റർ, സിവിൽ വർക്സ്/മേസൺ, ഐസിഇ ഫിറ്റർ ക്രെയിൻ, ഷിപ് ഫിറ്റർ എന്നിങ്ങനെയാണ് നോൺ ഡെസിഗ്നേറ്റഡ് ട്രേഡ് ഒഴിവുകൾ. ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഷീറ്റ് മെറ്റൽ വർക്കർ, ടെയ്ലർ (ജി), മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്, മെക്കാനിക് റഫ്രിജറേറ്റർ ആൻഡ് എയർ കണ്ടീഷനിങ്, മെക്കാനിക് ഡീസൽ, പെയിന്റർ (ജനറൽ), പവർ ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇലക്ട്രോപ്ലേറ്റർ, ഫൗൺട്രി മാൻ, പൈപ് ഫിറ്റർ, ഷിപ്റൈറ്റ് (വുഡ്), പാറ്റേൺ മേക്കർ, ഷിപ്റൈറ്റ് (സ്റ്റീൽ), റിഗർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ എന്നിങ്ങനെയാണ് ഡെസിഗ്നേറ്റഡ് ട്രേഡ് ഒഴിവുകൾ.സെപ്റ്റംബർ 24 വരെ അപേക്ഷിക്കാം. എംഇസിഎൽ മിനറൽ എക്സ്പ്ളൊറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (എംഇസിഎൽ) എക്സിക്യൂട്ടീവ് -87, നോൺ എക്സിക്യൂട്ടീവ് - 168 തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് :www.mecl.co.in
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ബംഗളൂരു ഹ്യുമൺ സ്പേസ് ഫ്ളൈറ്റ് സെന്ററിൽ ടെക്നിഷ്യൻ ബി, ഡ്രോട്സ്മാൻ ബി, ടെക്നിക്കൽ അസി. വിഭാഗങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. ടെക്നിഷ്യൻ: ഫിറ്റർ 20, ഇലക്ട്രോണിക് മെക്കാനിക് 15, പ്ലംബർ 2, വെൽഡർ 1, മെഷീനിസ്റ്റ് 1 എന്നിങ്ങനെയും ഡ്രോട്സ്മാൻ മെക്കാനിക്കൽ 10, ഇലക്ട്രിക്കൽ 2 എന്നിങ്ങനെയും ടെക്നിക്കൽ അസി. വിഭാഗത്തിൽ മെക്കാനിക്കൽ 20, ഇലക്ട്രോണിക്സ് 12, സിവിൽ 3 എന്നിങ്ങനെയുമാണ് ഒഴിവ്. www.isro.gov.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്്തംബർ 13. ഓൺലൈനായി അപേക്ഷിച്ചതിന്റെ രജിസ്ട്രേഷൻ നമ്പർ പിന്നീട് ആവശ്യം വരും.ടെക്നീഷ്യൻ, ഡ്രോട്സ്മാൻ വിഭാഗത്തിൽ യോഗ്യത പത്താം ക്ലാസ്സും ബന്ധപ്പെട്ട ട്രേഡിൽ എൻസിവിടി സർട്ടിഫിക്കറ്റും. ടെക്നിക്കൽ അസി. യോഗ്യത ബന്ധപ്പെട്ട എൻജിനിയറിംഗ് വിഷയത്തിൽ ഒന്നാം ക്ലാസോടെ ഡിപ്ലോമ. എഴുത്ത് പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ
ബഹിരാകാശ വകുപ്പിന് കീഴിൽ നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ 10 ഒഴിവുണ്ട്. സയന്റിസ്റ്റ്/എൻജിനിയർ 8, ടെക്നിക്കൽ അസി. 2 എന്നിങ്ങനെയാണ് ഒഴിവ്.സയന്റിസ്റ്റ് എൻജിനിയർ ജിയോ സയൻസ്, അഗ്രികൾച്ചർ, സ്പേസ് ആൻഡ് അറ്റ്മോസ്ഫറിക് സയൻസ്, വാട്ടർ റിസോഴ്സ്, ജിയോ ഇൻഫർമാറ്റിക്സ്/ഐടി, ഫോറസ്ട്രി ആൻഡ് ഇക്കോളജി, ഇലക്ട്രോണിക്സ്, അർബൻ ആൻഡ് റൂറൽ പ്ലാനിങ് എന്നീമേഖലകളിലാണ് അവസരം.
ബന്ധപ്പെട്ട വിഷയങ്ങളിൽ എംഎസ്സി/എംടെക്/എംഇ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടെക്നിക്കൽ അസി., ഇലക്ട്രോണിക്സ്, ഇലക്ട്രിക് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ വിഷയങ്ങളിലാണ് അവസരം. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സോടെ ഡിപ്ലോമയാണ് യോഗ്യത. www.nesac.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 16.
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ സൂപ്പർവൈസറി കേഡറിൽ ഒഴിവുണ്ട്. അസി. എൻജിനിയർ (മെക്കാനിക്കൽ) 1, ഇലക്ട്രിക്കൽ 7, ഇലക്ട്രോണിക്സ് 1, ഇൻസ്ട്രുമെന്റേഷൻ 3, വെൽഡിങ് 12, സ്ട്രക്ചറൽ 6, പൈപ്പ് 9, എൻജിനിയറിങ് 3, മെയിന്റനൻസ് 2, മെഷീനിസ്റ്റ് 1, പെയിന്റിങ് 4, ഷിപ്റൈറ്റ് വുഡ് 1, ലോഫ്റ്റ് 1, അക്കൗണ്ടന്റ് 3, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 1, അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ( കോർപറേറ്റ് കമ്യൂണിക്കേഷൻ), ഗസ്റ്റ് ഹൗസ് 1 എന്നിങ്ങനെ ആകെ 57 ഒഴിവുണ്ട്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30.
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കും. പ്രോജക്ട് അസി. (മെക്കാനിക്കൽ) 50, ഇലക്ട്രിക്കൽ 11, ഇലക്ട്രോണിക്സ് 14, സിവിൽ 2, ഇൻസ്ട്രുമെന്റേഷൻ 10, ലബോറട്ടറി‐എൻഡിടി 2 എന്നിങ്ങനെ ആകെ 89 ഒഴിവുണ്ട്. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20.
സ്പൈസസ് ബോർഡിൽ
സ്പൈസസ് ബോർഡിൽ മാർക്കറ്റ് റിസർച്ച് ട്രെയിനി 2 ഒഴിവുണ്ട്. ഉയർന്ന പ്രായം 30. യോഗ്യത: ഇന്റർനാഷണൽ ബിസിനസ്/മാർക്കറ്റിങ്/ ഫോറിൻ ട്രേഡ്/അഗ്രി ബിസിനസ് എന്നിവയിൽ ഏതെങ്കിലുമൊന്നിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. ട്രെയിനി അനിലിസ്റ്റ്(കെമിസ്ട്രി) രണ്ടൊഴിവുണ്ട്. ഉയർന്ന പ്രായം 35. യോഗ്യത എംഎസ്സി കെമിസ്ട്രി/അപ്ലൈഡ് കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി/ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി. എസ്സി/എസ്ടി ക്കാർക്കാണ് നിയമനം. സെർവർ ആൻഡ് നെറ്റ് വർക് അഡ്മിനിസ്ട്രേറ്റർ ട്രെയിനി 1, സിസ്റ്റം സപ്പോർട് എൻജിനിയർ ട്രെയിനി 2 ഒഴിവുണ്ട്. സോഫ്റ്റ്വെയർ എൻജിനിയർ ട്രെയിനി(ഒറാക്കിൾ ആൻഡ് പിഎച്ച്പി) 2 ഒഴിവുണ്ട്. വിശദവിവരത്തിന് www.indianspices.com.
അഗ്രികൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ്
കേന്ദ്ര സർക്കാരിന്റെ അഗ്രികൾച്ചറൽ സയന്റിസ്റ്റ് റിക്രൂട്ട്മെന്റ് ബോർഡ് റിസർച്ച് മാനേജ്മെന്റ് തസ്തികയിലെ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉയർന്ന പ്രായം 60. 2019 സെപ്റ്റംബർ 26നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എല്ലാ തസ്തികകളിലും പ്രധാന യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി.അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 26, വിശദവിവരത്തിന് : www.asrb.org.in