സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് മെഡിക്കൽ ഓഫീസർ (ഗ്രേഡ് രണ്ട്) തസ്തികയിൽ നിയമനം നടത്തും. 56 ഒഴിവുണ്ട്. യോഗ്യത എംബിബിഎസ്. തൊഴിൽ പരിചയം വേണം. ഉയർന്ന പ്രായം 35. 2019 മാർച്ച് 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. bank.sbi/careers or www.sbi.co.in/careers വഴി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. അവസാന തീയതി സെപ്തംബർ 19.
ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിൽ വിവിധ പഠന വകുപ്പുകളിൽ പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. യുജിസി നിബന്ധനയനുസരിച്ചുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫസർ പ്രായം 50 വയസ്സിൽ താഴെ. അസോ. പ്രൊഫസർ 45 വയസ്സിൽ താഴെ. അസി. പ്രൊഫസർ 40 വയസ്സിൽ താഴെ. www.ssus.ac.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 20. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധ രേഖകൾ സഹിതം The Registrar, Sree sankaracharya University Of Sanskrit, Kalady683574 എന്ന വിലാസത്തിൽ 28ന് വൈകിട്ട് നാലിനകം ലഭിക്കണം.
ഹിന്ദുസ്ഥാൻ കോപ്പറിൽ അപ്രന്റിസ്
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഖേത്രി കോംപ്ലക്സിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 129 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫിറ്റർ,ടർണർ, വെൾഡർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഡ്രോട്ട്സ്മാൻ, മെക്കാനിക്കൽ ഡീസൽ, പമ്ബ് ഓപ്പറേറ്റർ, കമ്ബ്യൂട്ടർ പെരിഫറൽ ആൻഡ് മെയിന്റനൻസ് മെക്കാനിക്, വയർമാൻ,സ്റ്റെനോഗ്രാഫർ, ലബോർട്ടറി, കാർപ്പെന്റർ, സർവേയർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.www.aaprenticeship.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 19 ആണ്.
ഡൽഹി യൂണിവേഴ്സിറ്റി
ഡൽഹി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ (കാളിന്ദി കോളേജ്)108 തസ്തികകളിൽ ഒഴിവ്. സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് : du.ac.in.
എയർ ഇന്ത്യ; മുംബയ് എയർപോർട്ടിൽ 214 ഒഴിവ്
എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡ് മുംബയ് എയർപോർട്ടിൽ വിവിധ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 214 ഒഴിവുകളാണ് ഉള്ളത്. മൂന്ന് വര്ഷത്തെ കരാർ നിയമനമാണ്.കസ്റ്റമർ ഏജന്റ് (ഒഴിവ് 100), ജൂനിയർ എക്സിക്യൂട്ടീവ്-ഹ്യൂമൻ റിസോഴ്സ്/ അഡ്മിനിസ്ട്രേഷൻ (എട്ട് ഒഴിവ്), അസിസ്റ്റന്റ് ഹ്യൂമൻ റിസോഴ്സസ്/ അഡ്മിനിസ്ട്രേഷൻ (ആറ് ഒഴിവ്), ഹാൻഡിമാൻ (100 ഒഴിവ്) എന്നിങ്ങനെയാണ് ഒഴിവ്.കസ്റ്റമർ ഏജന്റാകാൻ ബിരുദമാണ് യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. IATA യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. എയർലൈൻ പ്രവൃത്തി പരിചയം അഭികാമ്യമാണ്. ഉയർന്ന പ്രായം - 28, ശമ്പളം 20,190 രൂപ.പത്താം ക്ലാസ് വിജയവും മുംബൈ എയർപോർട്ടിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് ഹാൻഡിമാന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം-28, ശമ്പളം-16590 രൂപ.അപേക്ഷാ ഫീസ് 500 രൂപ. Air India Air Transport Services Limited എന്ന പേരിലെടുത്ത മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കാം. ഡിമാൻഡ് ഡ്രാഫ്റ്റിന്റെ പിന്നിൽ ഉദ്യോഗാർത്ഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. വിമുക്ത ഭടൻ, പട്ടിക വിഭാഗം എന്നിവർക്ക് ഫീസില്ല. സെപ്റ്റംബർ 9,13,14 തീയതികളിൽ മുംബൈയിൽ അഭിമുഖം നടത്തും. വിശദവിവരങ്ങൾക്ക് www.airindia.in.
ഡി.ആർ.ഡി.ഒയിൽ
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ.) കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിൽ അവസരം. ഗ്രാജ്വേറ്റ് , ടെക്നീഷ്യൻ (ഡിപ്ലോമ), ട്രേഡ് അപ്രന്റിസ് ട്രെയിനി തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ (എ.ഡി.ഇ.) 80 ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിൽ (ജി.ടി.ആർ.ഇ.) 150 എന്നിങ്ങനെ ആകെ 230 ഒഴിവുണ്ട്.വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷക്കും സന്ദർശിക്കുക :അവസാന തീയതി : സെപ്റ്റംബർ ഏഴ്.
കേന്ദ്ര സർവീസിൽ അവസരം
കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിൽ ജൂനിയർ എൻജിനിയർ നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർഎൻജിനിയേഴ്സ് (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിംഗ് ആൻഡ് കോൺട്രാക്ട്) പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ശമ്പളം: 35400-112400 രൂപ പ്രായം: 18-30/ 18-32 വയസ്സ്. അവസാനതീയതി: സെപ്തംബർ 12 വിവരങ്ങൾക്ക്: www.ssc.nic.in.
കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ
കെൽട്രോൺ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡിൽ കമ്പനി സെക്രട്ടറി തസ്തികയിൽ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യയുടെ അസോസിയറ്റ് മെമ്പർഷിപ്പുള്ള 40 വയസ്സിൽ കുറഞ്ഞവർക്ക് അപേക്ഷിക്കാം. യോഗ്യത നേടിയശേഷം ഒരുവർഷത്തെ പ്രവർത്തന പരിചയം വേണം. www.keltroncomp.org എന്ന വെബസൈറ്റിൽനിന്നും അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകളുടെ പകർപ്പും അപേക്ഷാഫീസും സഹിതം Managing Director, Keltron Component Complex Ltd, Keltron Nagar, Kalliasseri P O ,Kannur690562 എന്ന വിലാസത്തിൽ സെപ്തംബർ 22നകം ലഭിക്കണം.
കായികതാരങ്ങൾക്ക്182 ഒഴിവുകൾ
കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ ഓഫീസിൽ കായികതാരങ്ങൾക്ക് അവസരം. 182 ഒഴിവുകളുണ്ട്. പ്രായപരിധി: 18-27. ഓഡിറ്റർ, അക്കൗണ്ടന്റ്, ക്ളാർക്ക് തസ്തികകളിലാണ് ഒഴിവ്. ക്രിക്കറ്റ്, ഫൂട്ബോൾ, ഹോക്കി, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് ഇനങ്ങളിൽ കഴിവുതെളിയിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം.കമ്പനിവെബ്സൈറ്റ് : cag.gov.in.
മാർക്കറ്റ് ഫെഡിൽ ഫീൽഡ് എക്സിക്യൂട്ടീവ്
മാർക്കറ്റ് ഫെഡിൽ ഫീൽഡ് എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. കരാർ വ്യവസ്ഥയിലാണ് നിയമനം. യോഗ്യത ബിരുദം. യാത്രചെയ്യാൻ സന്നദ്ധരാകണം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ The Manager(Administration), Marketfed, Head Office, Gandhinagar, Kadavantra, Kochi20 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് www.marketfed.com
യുറാനിയം കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്
യുറാനിയം കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് മെഡിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 16ന് വാക് ഇൻ ഇന്റർവ്യൂ നടക്കും. കമ്പനിവെബ്സൈറ്റ് : www.ucil.gov.in