ആരോഗ്യത്തിന് പോഷകസമൃദ്ധി സമ്മാനിക്കുന്നുണ്ട് കൂൺ. ഇത് നൽകുന്ന സൗന്ദര്യ സമൃദ്ധി എന്തെന്നു കൂടി അറിയാം. ദിവസവും കൂൺ കഴിച്ച് ചർമ്മത്തിനും മുടിയ്ക്കും ആരോഗ്യവും സൗന്ദര്യവും ഉറപ്പാക്കാം.മുടി വളരാനും ചർമ്മത്തിന് നിറവും തിളക്കവും മൃദുത്വവും നൽകാനും കൂണിന് കഴിയും . ചർമ്മത്തിന്റെ വരൾച്ച അകലാൻ സഹായിക്കും. ചർമ്മത്തെ ആക്രമിക്കുന്ന പ്രായത്തെ പ്രതിരോധിക്കാൻ മികച്ച ഭക്ഷണമാണ് കൂൺ. മുഖക്കുരുവിനെയും അകറ്റും.
ഇതിൽ അടങ്ങിയിട്ടുള്ള കോജിക് ആസിഡ് ചർമ്മത്തെ മാരക രോഗങ്ങളിൽ നിന്നു പോലും അകറ്റി നിറുത്തുന്ന സംരക്ഷണ കവചമാണ്. അകാലവാർദ്ധക്യം അകറ്റാൻ സഹായിക്കുന്ന കോജിക് ആസിഡ് വമ്പൻ ബ്രാൻഡുകളുടെ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളിൽപ്പോലും അടങ്ങിയിട്ടുണ്ട്. കൂണിലുള്ള ആന്റി ഓക്സിഡന്റുകൾ ചർമ്മരോഗങ്ങളെ പ്രതിരോധിക്കും. മുടി കൊഴിച്ചിൽ അകറ്റി മുടി സമൃദ്ധമായി വളരാൻ നിത്യവും കൂൺ കഴിച്ചാൽ മതി.