ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ പദ്ധതിയായ ചന്ദ്രയാൻ ലക്ഷ്യത്തിലേക്ക് നീങ്ങുന്നു. വിക്രം ലാൻഡറിന്റെ രണ്ടാം ഭ്രമണപദം താഴ്ത്തൽ വിജയകരമായി പൂർത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ഇന്ന് പുലർച്ചെ 3.42നായിരുന്നു പേടകത്തിലെ പ്രോപ്പൽഷൻ സിസ്റ്റം ഒൻപത് സെക്കൻഡ് നേരം പ്രവർത്തിപ്പിച്ച് ഭ്രമണപഥം താഴ്ത്തിയത്. നിലവിൽ ചന്ദ്രോപരിതലത്തിന്റെ 35 കിലോമീറ്റർ അടുത്തും 101 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലാണ് വിക്രം ലാൻഡർ സ്ഥിതി ചെയ്യുന്നത്.
വിക്രം ലാൻഡറും ഓർബിറ്ററും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതായി ഐ.എസ്.ആർ.ഒ അറിയിച്ചു. ലാൻഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. പുലർച്ചെ 1.30- നും 2.30 നും ഇടയ്ക്ക് ലാൻഡർ വേഗത കുറച്ച് പതുക്കെ നിലത്തേക്കിറങ്ങും. നാലു കാലുകൾ ഉറപ്പിച്ച്, ലാൻഡർ ചന്ദ്രന്റെ മണ്ണിൽ അമർന്നുനിൽക്കും. പരിസരവുമായി ഇണങ്ങാൻ നാലു മണിക്കൂർ വേണ്ടിവരും. ഭൂമിയിലെ സമയം പുലർച്ചെ 5.30 ഒാടെ ലാൻഡറിലെ കവാടം തുറക്കപ്പെടും.
#ISRO
— ISRO (@isro) September 3, 2019
The second de-orbiting maneuver for #Chandrayaan spacecraft was performed successfully today (September 04, 2019) beginning at 0342 hrs IST.
For details please see https://t.co/GiKDS6CmxE
ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായി മാറും. ജൂലായ് 22നാണ് 978 കോടി രൂപ ചെലവിൽ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ 2 ജി.എസ്.എൽ.വി മാർക്ക് മൂന്നിൽ കുതിച്ചുയർന്നത്.