gold-dosa

ബംഗളൂരു: ലോകത്തിൽ സ്വർണത്തിന്റെ മുൻനിര ഉപഭോക്താക്കളിലൊരാളാണ് ഇന്ത്യ. ഈയിടെ ഭക്ഷണത്തിലും സ്വർണം പരീക്ഷിക്കാൻ തുടങ്ങിയിരിക്കുകയാണ്. സ്വർണം കഴിച്ചാൽ സൗന്ദര്യം കൂടുമെന്ന് പറയാറുണ്ട്. ഇതിൽ എത്രത്തോളം സത്യമുണ്ടെന്ന് ആധികാരികമായി പറയാൻ സാധിക്കില്ല. ബംഗളൂരുവിൽ സ്വർണ വിഭവം വിളമ്പുന്നൊരു ഹോട്ടലുണ്ട്.

രാജ്ഭോഗ് റെസ്റ്റോറന്റിലാണ് സ്പെഷ്യൽ വിഭവം വിളമ്പുന്നത്. സ്വർണ ദോശയാണ് ആ സ്പെഷൽ സാധനം. 24 കാരറ്റ് സ്വർണം പൂശിയ ദോശയ്ക്ക് വൻ ഡിമാന്റാണ് ലഭിക്കുന്നത്. വെള്ളിപ്ലേറ്റിലാണ് ഈ വിഭവം വിളമ്പുന്നത്. 1011 രൂപയാണ് ഒരു കുഞ്ഞ് ദോശയുടെ വില. അതേ സമയം ഈ വിഭവം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ ദോഷമാണോ ചെയ്യുന്നതെന്ന് വ്യക്തമല്ല.