muthoot

സംസ്ഥാനത്തെ 15 മുത്തൂറ്റ് ശാഖകൾക്കാണ് ഇന്ന് പൂട്ട് വീഴാൻ പോകുന്നത്. രാജ്യത്താകമാനം 4000ത്തിലധികം ബ്രാഞ്ചുകളിലായി 35000ത്തോളം ജീവനക്കാരുള്ള മുത്തൂറ്റ് ഫിനാൻസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോൾഡ് ലോൺ സ്ഥാപനമാണ്. ശമ്പള വർധനയും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കണമെന്ന ആവശ്യം മുൻനിറുത്തി ആഗസ്റ്റ് 20 മുതൽ സി.ഐ.ടി.യു ട്രേഡ് യൂണിയന്റെ അനിശ്ചിതകാല സമരത്തിന് പിന്നാലെയാണ് മാനേജ്‌മെന്റ് കേരളത്തിലെ ശാഖകൾ അടച്ചു പൂട്ടുന്നുവെന്ന വാർത്ത പുറത്തു വിട്ടത്.

കേരളത്തിൽ മാത്രം മൂത്തൂറ്റിന് അറന്നൂറോളം ബ്രാഞ്ചുകളാണ് ഉള്ളത്. ഇതിൽ മുന്നൂറോളം ബ്രാഞ്ചുകളിൽ സി.ഐ.ടിയു സമരം നടത്തി. 2016 മുതൽ വിവിധ ബ്രാഞ്ചുകളിലായി സി.ഐ.ടിയു പ്രവർത്തകർ സമരം നടത്തുകയാണ്. സമരം നടക്കുന്ന ബ്രാഞ്ചുകളിൽ കഴിഞ്ഞ മൂന്നുവർഷത്തോളമായി പ്രവർത്തനങ്ങൾ നിലച്ച അവസ്ഥയാണ്.

മുത്തൂറ്റ് തന്നെയാണ് ബാങ്ക് അടച്ചുപൂട്ടുന്ന കാര്യം പത്ര പരസ്യത്തിലൂടെ അറിയിച്ചത്. ഇന്ന് മുതൽ ഈ ബ്രാഞ്ചുകളിൽ നിന്ന് പുതിയ ഗോൾഡ് ലോണുകൾ ലഭ്യമാകില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. അതേസമയം, ഈ ബ്രാഞ്ചുകളിൽ സ്വർണം പണയംവച്ചവർക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് സ്വർണം തിരികെ വാങ്ങാൻ മൂന്ന് മാസത്തെ സാവകാശം മാത്രമാണ് മുത്തൂറ്റ് നൽകുന്നത്. മുത്തൂറ്റിന്റെ മുന്നൂറോളം ബ്രാഞ്ചുകൾ അടച്ചുപൂട്ടുന്നുവെന്ന വാർത്ത കഴിഞ്ഞയാഴ്ചയാണ് പുറത്ത് വന്നത്. സി.ഐ.ടി.യു സമരത്തെ തുടർന്നാണ് ബ്രാഞ്ചുകൾ അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

അടച്ച് പൂട്ടുന്ന ശാഖകളുടെ വിവരങ്ങൾ

1-എറണാകുളം- കത്രിക്കടവ് – മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, എറണാകുളം, കത്രിക്കടവ് – ഫോൺ- 0484-3114563
2-പനങ്ങാട് (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, താമരപ്പള്ളി ബിൽഡിംഗ്, എൻഎം സ്റ്റോർസ് ജംഗ്ഷൻ, ഫോൺ- 0484-2703996
3-കങ്ങരപ്പടി (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, 14/452(B1), 1st Floor, ബെസ്റ്റ് ബേക്കറിക്ക് മുകൾ വശം, വെള്ളംപാറ ആർക്കേഡ്, ഫോൺ- 0484-2410822

4-പൊന്നാരിമംഗലം– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ബിൽഡിംഗ് നമ്പർ 3, 625G, 1st ഫ്‌ളോർ,ബോട്ട് ജെട്ടിക്ക് സമീപം, ഫോൺ- 0484-2750333
5-ട്രിവാൻഡ്രം- ഉള്ളൂർ– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, 1st ഫ്‌ളോർ TC 7/678 കൊച്ചുള്ളൂർ ജംഗ്ഷൻ, ഉള്ളൂർ മെഡിക്കൽ കോളജ് പിഒ, ഫോൺ- 0471-2440557
6-പെരിങ്ങാമല- (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഓൾഡ് ശക്തി ഹോസ്പിറ്റൽ, ബിൽഡിംഗ് നമ്പർ : VP/IV/197 പെരിങ്ങാമല, പള്ളിച്ചാൽ- വിഴിഞ്ഞം റോഡ്, ഫോൺ- 0471-2400210

7-പുനലൂർ- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഗോപി കൃഷ്ണ ബിസിനസ്സ് സെന്റർ ഹോസ്പിറ്റൽ ജംഗ്ഷൻ, പുനലൂർ- ഫോൺ : -0475-2226094
8-കൊട്ടാരക്കര സിറ്റി ബ്രാഞ്ച് – മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ജോസ് ടവർ, സിറ്റി ബ്രാഞ്ച് – ഫോൺ : 0474-3225341
9-ഭരണിക്കാവ്– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഐശ്വര്യ കോംപ്ലക്‌സ്, ഭരണിക്കാവ്, ശാസ്താംകോട്ട- ഫോൺ : 0476-2830924

10-തെങ്ങന (KE)- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, തടത്തിൽ ബിൽഡിംഗ്, പെരുമ്പനച്ചി, പിഒ തെങ്ങന, ഫോൺ- 0481-2474171
11-കുമിളി-കൊളുത്തുപാലം– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഗുരുദേവ് കോംപ്ലക്‌സ് , കൊളുത്തുപാലം, ഫോൺ- 0486-223396
12-പാതിരിപാല (KE)– മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ചോലക്കൽ കോംപ്ലക്‌സ്, നഗരിപുരം പിഒസ പാതിരിപാല, ഫോൺ- 0491-2873233

13-പാലക്കാട്-സുൽത്താൻപേട്ട്- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, ഫസ്റ്റ് ഫ്‌ളോർ അനുഗ്രഹ കോംപ്ലക്‌സ്, എച്ച്പിഒ റോഡ്, സുൽത്താൻപേട്ട്, പാലക്കാട്- ഫോൺ- 0491-2545954
14-കോട്ടക്കൽ– ചങ്ങുവെട്ടി- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, അഡത്തിൽ കോംപ്ലക്‌സ്, ചങ്ങുവെട്ടി, ഫോൺ-0483-2740940
15-മലപ്പുറം-ഡൗൺ ഹിൽ- മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്, സിറ്റി ട്രേഡ് സെന്റർ, കോട്ടപ്പടി, ഫോൺ- 0483-2732210