ബോളിവുഡ് താരം രാഖി സാവന്തിനെതിരെ മുൻ കാമുകനും യൂട്യൂബ് താരവുമായ ദീപക് കലാൽ രംഗത്ത്. രാഖി രണ്ടുമാസം ഗർഭിണിയാണെന്നും, അവളുടെ വയറ്റിൽ വളരുന്നത് തന്റെ കുഞ്ഞാണെന്നുമാണ് ഇയാളുടെ ആരോപണം.
കൂടാതെ കുഞ്ഞിന്റെ കാര്യത്തിൽ രാഖിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്നും, അവളുടെ ജീവിതരീതി തന്റെ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നും ഇയാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.
താൻ വിവാഹിയായെന്നും, പ്രവാസി വ്യവസായി റിതേഷ് ആണ് തന്റെ വരനെന്നും രാഖി ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു. ഭർത്താവിന്റെ സ്വകാര്യത മാനിച്ച് അദ്ദേഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വിടുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
ഈ സംഭവത്തിന് തൊട്ടുപിന്നാലെ രാഖിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദീപക് കലാൽ രംഗത്തെത്തിയിരുന്നു. വിവാഹവാഗ്ദാനം നൽകി താരം തന്റെ കൈയിൽ നിന്ന് നാല് കോടിയോളം രൂപ കൈക്കലാക്കിയെന്ന് ഇയാൾ ആരോപിച്ചിരുന്നു. കൂടാതെ പണം തിരിച്ച് തന്നില്ലെങ്കിൽ രാഖിയുടെ ജീവിതം നശിപ്പിക്കുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.