നെല്ലിക്കയും മഞ്ഞളും ചേർത്ത് അമൂല്യമായൊരു ആരോഗ്യപാനീയം തയ്യാറാക്കാം. അഞ്ച് നെല്ലിക്ക വെള്ളം ചേർത്ത് ജ്യൂസാക്കി ശുദ്ധമായ മഞ്ഞൾപ്പൊടി ചേർത്ത് അരിച്ചെടുത്ത് ഉപയോഗിക്കാം. ആവശ്യമെങ്കിൽ തേനും ചേർക്കാം. വിറ്റാമിൻ സി ധാരാളമുള്ള നെല്ലിക്കയിൽ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം എന്നിവയുമുണ്ട്.മഞ്ഞളിലുള്ള കുർകുമിൻ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും.
ഈ പാനീയം ജലദോഷം, ചുമ, അലർജി, ആസ്തമ എന്നിവയ്‌ക്ക് പ്രതിവിധിയാണ്. ടോക്‌സിനുകളെ പുറന്തള്ളും. അമിതവണ്ണം കുറയ്‌ക്കും. പ്രായത്താൽ ചർമ്മത്തിലുണ്ടാകുന്ന കലകൾ മായ്‌ക്കും. ചർമത്തിനു നിറവും തിളക്കം നൽകും. മുഖക്കുരു, ചർമ്മത്തിലെ അലർജി എന്നിവയെ പ്രതിരോധിക്കും. ഗ്യാസ്‌ട്രബിൾ, അസിഡിറ്രി എന്നിവയകറ്റും, ദഹനം സുഗമമാക്കും.
കുടലിലെ ദോഷകരമായ ബാക്‌ടീരിയകളെ പ്രതിരോധിക്കാനും സഹായകമാണ്. വിളർച്ചയും രക്തക്കുറവും പരിഹരിക്കും. രക്തധമനികളിലെ തടസങ്ങൾ നീക്കാൻ സഹായിക്കുന്നതിന് പുറമേ രക്തയോട്ടവും വർദ്ധിപ്പിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ താഴ്‌ത്താനും പ്രമേഹം ശമിപ്പിക്കാനും മികച്ചത്. മുടിവളർച്ച ത്വരിതപ്പെടുത്തും. മൂത്രാശയ അണുബാധയ്‌ക്കും പ്രതിവിധി.