amit-sha

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശസ്ത്രക്രിയയ്‌ക്കു ശേഷം ആശുപത്രി വിട്ടു. ലിപോമയെ തുടർന്നാണ് അമിത് ഷാ ശസ്ത്രക്രിയക്ക് വിധേയനായത്. അമിത് ഷായുടെ കഴുത്തിന് പുറകിൽ ഉണ്ടായിരുന്ന മുഴകളാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ശരീരത്തിലുണ്ടാകുന്ന മൃദുവായ കൊഴുപ്പ് മുഴകളാണ് ലിപോമ. ട്യൂമറിന്റെ ഭാഗമായി ശരീരത്തിൽ പ്രത്യക്ഷപ്പെടുന്ന മുഴയാണിത്. എന്നാൽ, ഗൗരവമുള്ളതല്ല.

അഹമ്മദാബാദിലെ കെഡി ആശുപത്രിയിലായിരുന്നു അമിത് ഷായ്ക്ക് ഓപ്പറേഷൻ നടന്നത്. ഇന്ന് രാവിലെ ഒൻപതോടെയാണ് ഷാ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിയത്. അമിത് ഷായുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായും അദ്ദേഹം ആശുപത്രി വിട്ടതായും അശുപത്രി അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.