നനവുള്ള കാരുണ്യം ...മഴയിൽ അഴുക്കുവെള്ളം കെട്ടി നിൽക്കുന്ന തൃശൂർ ശക്തൻ പച്ചക്കറി മാർക്കറ്റിനു സമീപത്തെ തകർന്ന റോഡിൽ നിന്ന് വാഹനങ്ങൾ തെന്നി വീഴാതിരിക്കാൻ കരിങ്കൽ കഷണങ്ങൾ പെറുക്കി മാറ്റുന്ന ട്രാഫിക്ക് പൊലീസുകാരൻ ഫോട്ടോ: റാഫി എം. ദേവസി
തൃശൂർ നഗരത്തിലെ മാലിന്യവാഹിനിയായ ചെളിവെള്ളം നിറഞ്ഞ തിരക്കുള്ള റോഡിൽ നിന്നും ഒരു പൊലീസുകാരൻ എന്തോ എടുത്ത് കളയുന്നത് കണ്ടാണ് എന്റെ കാമറക്കണ്ണുകൾ അവിടേക്ക് തിരിഞ്ഞത്. തൃശൂർ സെന്ററിൽ നിന്നും എറണാകുളത്തേക്കും പാലക്കാട്ടേക്കുമൊക്കെ പോകുന്ന മെയിൻ റോഡിൽ ശക്തൻ പച്ചക്കറി മാർക്കറ്റിന് സമീപമാണ് ഈ സംഭവം നടക്കുന്നത്. കുറച്ച് നേരം മുമ്പ് പെയ്‌ത കനത്ത മഴയിൽ മാലിന്യം കെട്ടിനിൽക്കുന്ന റോഡാണിതെന്ന് ഓർക്കണം. ആദ്യം ഒന്നും മനസിലായില്ലെങ്കിലും കുറച്ച് നേരം ഇത് കണ്ടുനിന്നപ്പോൾ അതുവരെ പൊലീസുകാരോട് ഉണ്ടായിരുന്ന എല്ലാ ധാരണകളും വിട്ടകന്നു. കാക്കിക്കുള്ളിലും സഹജീവിയുടെ വേദന മനസിലാക്കാൻ കഴിയുന്ന ഒരു മനസുണ്ടെന്ന് അപ്പോഴാണ് മനസിലായത്. ചെളിവെള്ളം നിറഞ്ഞ റോഡിൽ കിടക്കുന്ന കരിങ്കല്ലുകളിൽ തട്ടി വാഹനങ്ങൾ തെന്നിവീഴുമോ എന്ന് ഭയന്ന് അത് എടുത്തുമാറ്റുകയായിരുന്നു തൃശൂർ സിറ്റി ട്രാഫിക്ക് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസുകാരനായ ഷെമീർ.ഇത് കണ്ട യാത്രക്കാരൊക്കെ എന്താണെന്ന് തിരക്കുന്നുമുണ്ട്. ഇതിനിടയിലും വാഹന ഗതാഗതം അദ്ദേഹം കൃത്യമായി നിയന്ത്രിക്കുന്നു. സംശയം ചോദിക്കുന്നവരോട് ചിരിക്കുന്ന മുഖവുമായി ഉത്തരം പറയുന്നു. ഇന്നലെ ഇതേസ്ഥലത്ത് കരിങ്കല്ലിൽ തട്ടി ഒരു ബൈക്ക് യാത്രക്കാരൻ തെന്നിവീണപ്പോൾ ഓടിയെത്തി രക്ഷിച്ചതും ഇതേ പൊലീസുകാരനാണെന്ന് പിന്നീടാണ് അറിഞ്ഞത്. (കേരള കൗമുദി തൃശൂർ യൂണിറ്റിലെ ഫോട്ടോഗ്രാഫർ റാഫി.എം.ദേവസ്യ പകർത്തിയ ചിത്രവും കുറിപ്പും)